Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ശബരിമല സ്വര്‍ണക്കൊള്ള: കേസെടുത്ത് ഇഡി; കള്ളപ്പണം തടയല്‍ നിയമപ്രകാരം വകുപ്പുകള്‍ ചുമത്തി

ശബരിമല സ്വര്‍ണക്കൊള്ള: കേസെടുത്ത് ഇഡി; കള്ളപ്പണം തടയല്‍ നിയമപ്രകാരം വകുപ്പുകള്‍ ചുമത്തി
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ നിർണ്ണായക നീക്കവുമായി എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്. സംഭവത്തിൽ കള്ളപ്പണം തടയൽ നിയമപ്രകാരം (PMLA) ഇഡി കേസെടുത്തു. സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക ഇടപാടുകളിലും ഹവാലാ ബന്ധങ്ങളിലും അതീവ ഗൗരവകരമായ അന്വേഷണമാണ് ഇഡി ലക്ഷ്യമിടുന്നത്. ക്രൈംബ്രാഞ്ച് എഫ്ഐആറിലുള്ള മുഴുവൻ പ്രതികളെയും ഉൾപ്പെടുത്തിക്കൊണ്ട് ഒറ്റ കേസായിട്ടായിരിക്കും അന്വേഷണം നടക്കുക. ഇഡി ജോയിന്റ് ഡയറക്ടര്‍ക്കാണ് അന്വേഷണത്തിന്റെ പൂര്‍ണ്ണ ചുമതല. കേസുമായി ബന്ധപ്പെട്ട എഫ്‌ഐആര്‍ പകര്‍പ്പുകള്‍ ആവശ്യപ്പെട്ട് ഇഡി നേരത്തെ കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് കൊല്ലം വിജിലന്‍സ് കോടതിയുടെ ഉത്തരവ് പ്രകാരമാണ് ഇപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അന്വേഷണം ഇഡി ഏറ്റെടുത്തതോടെ സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നിലെ കള്ളപ്പണ ഇടപാടുകളും ഹവാലാ ബന്ധങ്ങളും വരും ദിവസങ്ങളില്‍ പുറത്തുവരുമെന്നാണ് സൂചന.

Related articles

See all
Popular News

10 ലക്ഷം തന്നില്ലെങ്കിൽ കൊടികുത്തും; കോർപ്പറേഷൻ ഭരണത്തിന്റെ തണലിൽ സി.പി.എം കൗൺസിലര്‍ അജിയു...

Popular News

സി.പി.എം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് ഇന്ന് തുടക്കം; തുടർച്ചയായ തോൽവികളും മാസപ്പട...

Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Save your stories

Sign in