ശബരിമല സ്വര്‍ണക്കൊള്ള: രമേശ് ചെന്നിത്തല ഇന്ന് എസ്‌ഐടിക്ക് മൊഴി നല്‍കും
Jaihind TV News Report
Jaihind TV Web Desk
December 14, 2025
1 min read
•
Updated: June 09, 2026
ശബരിമല സ്വര്‍ണക്കൊള്ളയിലെ അന്താരാഷ്ട്ര കള്ളക്കടത്ത് ബന്ധത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല ഇന്ന് എസ്‌ഐടിക്ക് മൊഴി നല്‍കും. തനിക്കറിയാവുന്ന കാര്യങ്ങള്‍ എല്ലാം പറയുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരത്തെ ഈഞ്ചക്കല്‍ ക്രൈംബ് ബ്രാഞ്ച് ഓഫീസില്‍ നേരിട്ടെത്തിയാണ് ചെന്നിത്തല മൊഴി നല്‍കുന്നത്.
ശബരിമലയില്‍ നിന്നു കടത്തിയ സ്വര്‍ണപ്പാളികള്‍ പുരാവസ്തുവായി വിറ്റുവെന്നും 500 കോടി രൂപയുടെ മൂല്യം അതിനുണ്ടെന്നും വിവരം ലഭിച്ചതായി ചെന്നിത്തിലവെളിപ്പെടുത്തിയിരുന്നു. ഇതു സംബന്ധിച്ചുള്ള വിവരം കൈമാറാന്‍ തയാറാണെന്ന് രമേശ് ചെന്നിത്തല കത്തു നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് മൊഴിയെടുക്കാന്‍ തീരുമാനിച്ചത്.
പുരാവസ്തു കള്ളക്കടത്ത് സംഘത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ചെന്നിത്തല പ്രത്യേക അന്വേഷണ സഘത്തെ നയിക്കുന്ന എഡിജിപി എച്ച്.വെങ്കടേഷിന് കത്തു നല്‍കിയിരുന്നു. ക്ഷേത്രങ്ങളില്‍ നിന്ന് പുരാവസ്തുക്കള്‍ മോഷ്ടിച്ചു കടത്തി രാജ്യാന്തര കരിഞ്ചന്തയില്‍ കോടിക്കണക്കിനു രൂപയ്ക്കു വില്‍ക്കുന്ന ഒരു സംഘവുമായി ദേവസ്വം ബോര്‍ഡിലെ ചില ഉന്നതര്‍ക്ക് അടുത്ത ബന്ധമുണ്ടായിരുന്നതായി അറിവ് ലഭിച്ചിട്ടുണ്ടെന്നും ഇതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം ഈ വഴിക്കു കൂടി മുന്നോട്ടു കൊണ്ടുപോകണം എന്നാവശ്യപ്പെടുന്നതെന്നും കത്തില്‍ പറഞ്ഞിരുന്നു. കാണാപ്പുറത്തുള്ള രാജ്യാന്തര മാനങ്ങളെ കുറിച്ചു കൂടി അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. അതേസമയം സ്വര്‍ണക്കൊള്ളയില്‍ എസ്‌ഐടി അന്വേഷണം ഇഴയുകയാണ്. പത്മകുമാറിന്റെ അറസ്റ്റിന് ശേഷം തുടര്‍ നടപടിയുണ്ടായില്ല.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10