Logo
Fri, Jun 19, 2026 • 10:45 AM
LIVE TV
Watch

No business videos available

No Middle East videos available

തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മിന്നും ജയം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
December 05, 2021
1 min read Updated: June 10, 2026
SHARE:
SAVE: Login to save

തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മിന്നും ജയം
  കണ്ണൂർ : തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തെരെഞ്ഞെടുപ്പിൽ കോൺഗ്രസ് പാനലിന് വൻ വിജയം. കോൺഗ്രസ് പാനലിൽ മത്സരിച്ച 12 പേരും വൻ ഭൂരിപക്ഷത്തിൽ ജയിച്ചു. ഏറെ രാഷ്ട്രീയ ശ്രദ്ധ നേടിയ കണ്ണൂരിലെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തെരെഞ്ഞെടുപ്പിലാണ് കോൺഗ്രസിൻ്റെ നേതൃത്വത്തിലുള്ള പാനൽ വിജയം നേടിയത്. തെരഞ്ഞെടുപ്പ് നടന്ന 12 സീറ്റും നേടിയായിരുന്നു യുഡിഎഫിൻ്റെ വിജയം. കണ്ടോത്ത് ഗോപി, കെപി സാജു, കെ ഷുഹൈബ്, സുശീൽ ചന്ദ്രോത്ത്, സിജി അരുൺ, സികെ ദിലീപ് കുമാർ, മിഥുൻ മറോളി, എവി ശൈലജ, മനോജ് അണിയാരത്ത്, ടിപി വസന്ത, മീറാ സുരേന്ദ്രൻ, എൻ മുഹമ്മദ് എന്നിവരാണ് ജയിച്ചത്. ഡിസിസി നേതൃത്വത്തെ ധിക്കരിച്ച് 30 വർഷം പ്രസിഡൻ്റായ മമ്പറം ദിവാകരൻ സ്വന്തം നിലയിൽ പാനൽ പ്രഖ്യാപിച്ച് മത്സരത്തിന് ഇറങ്ങിയതോടെ മമ്പറം ദിവാകരന് എതിരെ കോൺഗ്രസ് നേതൃത്വം അച്ചടക്ക നടപടി സ്വീകരിച്ചു. ഇതോടെയാണ് മത്സരത്തിന് രാഷ്ട്രീയ മാനം കൈവന്നത്. പാർട്ടിക്ക് മുകളിൽ ഒരാൾക്കും സ്ഥാനമില്ലെന്ന് തെരഞ്ഞെടുപ്പ് ഫലത്തോടെ തെളിഞ്ഞെന്നും ഇരട്ടിമധുരം നല്‍കുന്ന വിജയമാണിതെന്നും കെപിസിസി പ്രസിഡന്‍റ്  കെ സുധാകരന്‍ എംപി പറഞ്ഞു. സാധാരണക്കാരായ കോൺഗ്രസ് പ്രവർത്തകരുടെ വിജയമാണിതെന്ന് കണ്ണൂർ ഡിസിസി പ്രസിഡൻ്റ്  മാർട്ടിൻ ജോർജ് പറഞ്ഞു. ആകെ 5284 മെമ്പർമാരുള്ള സൊസൈറ്റിയിൽ 4318 പേർക്കാണ് വോട്ട് അവകാശം ഉണ്ടായത്. ഇതിൽ 1740 പേരാണ് വേട്ട് ചെയ്തത്. നേരിയ വാക്ക് തർക്കമൊഴിച്ചാൽ സമാധാനപരമായാണ് വോട്ടെടുപ്പ് നടന്നത്. ഹൈക്കോടതി നിർദ്ദേശ പ്രകാരം കനത്ത പൊലീസ് സുരക്ഷയിലാണ് വോട്ടെടുപ്പ് നടന്നത്.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10