Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഇടതുസർക്കാരിന്‍റെ കൂടുതൽ അഴിമതിയുടെ തെളിവുകൾ കോൺഗ്രസ് പുറത്തുവിടും; ജി സുധാകരന്‍റേത് കേരളത്തിലെ സ്ത്രീത്വത്തെ അപമാനിക്കുന്ന നിലപാട് : രമേശ് ചെന്നിത്തല

ഇടതുസർക്കാരിന്‍റെ കൂടുതൽ അഴിമതിയുടെ തെളിവുകൾ കോൺഗ്രസ് പുറത്തുവിടും; ജി സുധാകരന്‍റേത് കേരളത്തിലെ സ്ത്രീത്വത്തെ അപമാനിക്കുന്ന നിലപാട് :  രമേശ് ചെന്നിത്തല
Ramesh-chennithala10 സ്ത്രീത്വത്തെ അപമാനിക്കുന്നത് എൽഡിഎഫ് നേതാക്കൾ ഹോബിയാക്കിയിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഷാനിമോൾ ഉസ്മാനെ അപമാനിച്ചതിൽ മന്ത്രി പരാമർശം പിൻവലിച്ചു മാപ്പ് പറയണം. കേരളത്തിൽ ഒരു സർക്കാരും ചെയ്യാത്ത അഴിമതിയാണ് പിണറായി സർക്കാരിന്‍റെ കാലത്ത് കാണാൻ സാധിക്കുന്നത്. വരും ദിവസങ്ങളിളിൽ വലിയ അഴിമതിയുടെ തെളിവുകൾ കോണ്‍ഗ്രസ്സ് പുറത്ത് വിടുമെന്നും പ്രതിപക്ഷനേതാവ് വ്യക്തമാക്കി. കേരളത്തിലെ സ്ത്രീത്വത്തെ അപമാനിക്കുന്ന നിലപാടാണ് മന്ത്രി ജി സുധകരന് സ്വീകരിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. മന്ത്രിക്കും ഇടത് നേതാക്കൾക്കും സമനില തെറ്റിയിരുക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അധികാരത്തിന്‍റെ ഹുങ്ക് ആണ് ഇടത് മൂന്നണിക്ക് ഉള്ളത്. കമ്മ്യൂണിസ്റ്റുകാർക്ക് ഇപ്പോൾ സമരങ്ങളോട് അസഹിഷ്ണുതയാണ്. അതാണ് ഷാനിമോൾക്ക് എതിരെ കള്ളകേസുമായി രംഗത്ത് വന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഷാനിമോൾ ഉസ്മാനെതിരെ നടത്തിക്കൊണ്ടിരിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ ഇടതുമുന്നണി തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് 9 മാസം കൊണ്ട് 70 ബാറുകൾക്ക് സർക്കാർ അനുമതി കൊടുത്തത് അഴിമതിയുടെ ഭാഗമാണ്. ദിവസങ്ങളിളിൽ വലിയ അഴിമതിയുടെ തെളിവുകൾ കോണ്ഗ്രസ്സ് പുറത്ത് വിടുമെന്നും പ്രതിപക്ഷനേതാവ് വ്യക്തമാക്കി. ശബരിമല ഈ തെരഞ്ഞെടുപ്പിൽ ചർച്ചയാകും. ചില മണ്ഡലങ്ങളിൽ ബിജെപ്പിയും സിപിഎമ്മും തമ്മിലുള്ള വോട്ട് കച്ചവടം നടക്കുന്നു. എൻഡിഎയുടെ വോട്ടുകൾ പോകുന്നത് സിപിഎമ്മിനാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in