Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പെരിയയിലെ അക്രമങ്ങള്‍ തീക്കളിയാണെന്ന് സി പി എം തിരിച്ചറിയണം: രമേശ് ചെന്നിത്തല

പെരിയയിലെ അക്രമങ്ങള്‍ തീക്കളിയാണെന്ന് സി പി എം തിരിച്ചറിയണം:  രമേശ് ചെന്നിത്തല
കൊല്ലപ്പെട്ട രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ രക്തക്കറമായും മുമ്പ് തന്നെ  കാസര്‍കോട്  പെരിയയില്‍  വീണ്ടും   അക്രമങ്ങള്‍ അഴിച്ച് വിട്ടതോടെ അക്രമ രാഷ്ട്രീയത്തില്‍ നിന്ന് തങ്ങള്‍ പിന്നോട്ടില്ലന്ന സൂചനയാണ് സി പി എം നല്‍കുന്നതെന്നും ഇത് തീക്കളിയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല  പറഞ്ഞു.   രക്തസാക്ഷികളായ  കൃപേഷിന്‍റെയും, ശരത് ലാലിന്‍റെയും സ്മരണക്കായി പണികഴിപ്പിച്ച സ്തൂപവും കൊടിമരവും തകര്‍ത്തുകൊണ്ട് അഴിഞ്ഞാടിയ സി പി എം അക്രമി സംഘം  കൃപേഷിന്‍റെ പിതാവിനെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.  കല്യോട് ടൗണില്‍  കോണ്‍ഗ്രസിന്‍റെ  ബാനറുകളും, കൊടിതോരണങ്ങളുമെല്ലാം നശിപ്പിച്ച സി പിഎം സംഘം  വാദ്യകലാസംഘം ഓഫീസും തകര്‍ത്തു. സി പി എം സംഘടിപ്പിച്ച പൊതു യോഗത്തിനിടക്കാണ് ഈ അക്രമങ്ങളെല്ലാം അരങ്ങേറിയത്. പൊലീസ് സംവിധാനം തികച്ചും നിര്‍വ്വീര്യമാണെന്നും സി പി എമ്മിന്‍റെ ചട്ടുകമായാണ് പൊലീസ്  ഇപ്പോഴും പ്രവര്‍ത്തിക്കുന്നതെന്നും ഇതോടെ വ്യക്തമായിരിക്കുകയാണ്.   സംഘര്‍ഷം അഴിച്ച് വിട്ടുകൊണ്ടും, കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും അവരുടെ കുടംബങ്ങളെയും ആക്രമിച്ച് കൊണ്ടും മുന്നോട്ട് പോകാമെന്ന് സി പി എം കരുതേണ്ടന്നന്നും രമേശ് ചെന്നിത്തല പറഞ്ഞു. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സി പിഎം പരാജയ ഭീതിയിലാണ്. ഇതോടെ സമ നില തെറ്റിയ സി പി എം നേതൃത്വം തങ്ങളുടെ അണികള്‍ക്ക് എന്തും  ചെയ്യാനുള്ള ലൈസന്‍സ്  നല്‍കിയിരിക്കുകയാണ്.  ഈ അക്രമങ്ങള്‍ ജനാധിപത്യ കേരളം കയ്യും കെട്ടി നോക്കി നില്‍ക്കുമെന്ന് സി പി എം കരുതേണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in