Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാർത്ഥി പോരാടുന്നത് കപട മതേതരവാദികളായ രണ്ട് തന്ത്രിമാരുമായെന്ന് രമേശ് ചെന്നിത്തല

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാർത്ഥി പോരാടുന്നത് കപട മതേതരവാദികളായ രണ്ട് തന്ത്രിമാരുമായെന്ന് രമേശ് ചെന്നിത്തല
മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാർത്ഥി എം.സി. കമറുദ്ദീൻ തെരഞ്ഞെടുപ്പിൽ പോരാടുന്നത് രണ്ട് തന്ത്രിമാരുമായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബി ജെ പിയുടെ തന്ത്രിയുടെ ശിഷ്യനാണ് സി പി എം തന്ത്രി. ഇരുവരും കപട മതേതരവാദികളെന്നു രമേശ് ചെന്നിത്തല മഞ്ചേശ്വരത്തെ വിവിധ കുടുംബ സംഗമങ്ങളിൽ പറഞ്ഞു. മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാർത്ഥി എം സി കമറുദ്ദീന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച കുടുംബ സംഗമങ്ങളിൽ പങ്കെടുത്ത് കൊണ്ടാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എൽ ഡി എഫിനും, ബി ജെ പി ക്കുമെതിരെ രൂക്ഷ വിമർശനം നടത്തിയത്. കുമ്പള കിദൂർ കാരടുക്കയിൽ നടന്ന ആദ്യ കുടുംബയോഗത്തിൽ നിരവധി പേരാണ് പങ്കെടുത്തത്. ഉപ തിരഞ്ഞെടുപ്പുകളിൽ സി പി എമ്മും, ബി ജെ പിയും ഒത്തുകളിക്കുകയാണ്.  മഞ്ചേശ്വരത്ത്  എം സികമറുദ്ധീൻ തെരഞ്ഞെടുപ്പിൽ പോരാടുന്നത് രണ്ട് തന്ത്രിമാരുമായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ബി ജെ പി സ്ഥാനാർത്ഥിയുടെ ശിഷ്യനാണ് സി പി എം സ്ഥാനാർത്ഥി. വോർക്കാടി മജീർപ്പള്ളയിൽ നടന്ന കുടുംബ സംഗത്തിലും കേന്ദ്ര സംസ്ഥാന സർക്കാരുകളെ പ്രതിപക്ഷ നേതാവ് വിമർശിച്ചു.അക്രമത്തിന്റെ കാര്യത്തിൽ ബിജെപിക്കും, സി പി എമ്മിനും ഒരേ പാതയാണ്.ബി ജെ പി രാജ്യത്തെ വിഭജിക്കുന്നു. കാസർകോഡ് വികസനം കൊണ്ടുവന്നത് യു ഡി എഫ് ആണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.  കേരളത്തിന്‍റെ മണ്ണിൽ ബിജെപി ക്ലച്ച് പിടിക്കാൻ പോകുന്നില്ലെന്നും മഞ്ചേശ്വരത്ത് എൽ ഡി എഫിന് യാതൊരു പ്രസക്തിയുമില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മത വിശ്വാസങ്ങളെ ചൂഷണം ചെയ്യുന്ന ജോലിയാണ് ബിജെപി രാജ്യത്ത് നടത്തുന്നത് ചത്തതിനൊക്കുമെ ജീവിച്ചിരിക്കയിൽ എന്ന അവസ്ഥയിലാണ് സംസ്ഥാനത്തെ സർക്കാരെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വിവിധ ഇടങ്ങളിലെ പൊതുയോഗങ്ങളിൽ വിവിധ യു ഡി എഫ് നേതാക്കൾ പങ്കെടുത്തു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in