Logo
Sun, Jun 07, 2026 • 03:18 AM
LIVE TV
Watch

No business videos available

No Middle East videos available

അതിവേഗം സുഖംപ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നു; ജെയ്റ്റ്‌ലിക്ക് രാഹുല്‍ ഗാന്ധിയുടെ സ്‌നേഹ സന്ദേശം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
January 16, 2019
1 min read Updated: June 05, 2026
SHARE:
SAVE: Login to save

അതിവേഗം സുഖംപ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നു; ജെയ്റ്റ്‌ലിക്ക് രാഹുല്‍ ഗാന്ധിയുടെ സ്‌നേഹ സന്ദേശം
ന്യൂഡല്‍ഹി: വൃക്കരോഗത്തെതുടര്‍ന്ന് ചികിത്സയിലുള്ള കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് സ്‌നേഹ സന്ദേശവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 'ജെയ്റ്റ്‌ലിജിയുടെ രോഗവിവരം അസ്വസ്ഥനാക്കി. ആശയങ്ങളുടെ പേരില്‍ ഞങ്ങള്‍ ദിവേസന പോരാടിയിരുന്നു. ഞാനും കോണ്‍ഗ്രസ് പാര്‍ട്ടിയും അദ്ദേഹം അതിവേഗം സുഖംപ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നു. ഈ വിഷമഘട്ടത്തില്‍ ഞങ്ങള്‍ നൂറുശതമാനവും നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനുമൊപ്പമുണ്ട്'- ട്വിറ്ററില്‍ രാഹുല്‍ കുറിച്ചു. 2018 മെയ് 14ന് വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ അരുണ്‍ ജെയ്റ്റ്‌ലി കഴിഞ്ഞ 9 മാസമായി വിദേശയാത്രകളൊന്നും നടത്തിയിരുന്നില്ല. എന്നാല്‍ ഞായറാഴ്ച അപ്രതീക്ഷിതമായി ജെയ്റ്റ്‌ലി മെഡിക്കല്‍ പരിശോധനക്കായി അമേരിക്കയിലേക്ക് പോവുകയായിരുന്നു. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സര്‍ക്കാരിന്റെ അവസാനത്തെ ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാനിരിക്കെയാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അമേരിക്കയിലേക്ക് മെഡിക്കല്‍ പരിശോധനക്ക് പോയത്.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10