ബൈക്ക് വർക്ക്ഷോപ്പിലെത്തി രാഹുല്‍ ഗാന്ധി; തൊഴിലാളികളുടെ പ്രശ്നങ്ങള്‍ നേരിട്ട് ചോദിച്ചറിഞ്ഞു
Jaihind TV News Report
Jaihind TV Web Desk
June 28, 2023
1 min read
•
Updated: June 09, 2026
ന്യൂഡൽഹി: വർക്ക്ഷോപ്പ് തൊഴിലാളികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ചോദിച്ചറിഞ്ഞ് രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ യാത്രക്ക് പിന്നാലെ ആരംഭിച്ച സമൂഹത്തിലെ വിവിധ തുറകളിൽ നിന്നുള്ള ആളുകളുമായുള്ള സംവാദ പരിപാടിയുടെ ഭാഗമായാണ് രാഹുൽ ഡൽഹിയിലെ വർക്ക്‌ഷോപ്പിൽ എത്തിയത്. വർക്ക്ഷോപ്പില്‍ സമയം ചെലവഴിച്ച അദ്ദേഹം തൊഴിലാളികള്‍ നേരിടുന്ന ബുദ്ധിമുട്ടുകൾ ചോദിച്ചറിഞ്ഞു.
"രാജ്യത്തിന്‍റെ ചക്രങ്ങളെ ചലിപ്പിക്കാനായി ജോലി ചെയ്യുന്നവരില്‍ നിന്ന് കാര്യങ്ങള്‍ മനസിലാക്കുന്നു" - സന്ദർശനത്തിന്‍റെ ചിത്രങ്ങള്‍ പങ്കുവെച്ച് രാഹുല്‍ കുറിച്ചു.
ഈ മാസം ആദ്യം രാഹുൽ ഗാന്ധി വാഷിംഗ്ടണിൽ നിന്ന് ന്യൂയോർക്കിലേക്ക് ട്രക്കിൽ യാത്ര ചെയ്യുകയും അമേരിക്കയിലെ ഇന്ത്യൻ വംശജരായ ട്രക്ക് ഡ്രൈവർമാരുമായി സംവദിക്കുകയും ചെയ്തിരുന്നു. ഇതിന് മുമ്പ് ട്രക്ക് ഡ്രൈവർമാരുടെ പ്രശ്‌നങ്ങൾ മനസിലാക്കാൻ രാഹുൽ ഡൽഹിയിൽ നിന്ന് ചണ്ഡീഗഢിലേക്ക് ട്രക്ക് യാത്ര നടത്തിയിരുന്നു.
https://twitter.com/INCIndia/status/1673736703490801664?cxt=HHwWgIDSsb-qp7ouAAAA
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10