Logo
Wed, Jun 24, 2026 • 04:06 AM
LIVE TV
Watch

No business videos available

No Middle East videos available

കോവിഡ് വ്യാപനത്തെക്കുറിച്ച് മോദിക്ക്‌ ഒരു ധാരണയുമില്ല, സമ്പദ് വ്യവസ്ഥ തകരുമ്പോൾ അദ്ദേഹം ഉറങ്ങുന്നു: രാഹുൽ ഗാന്ധി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
March 12, 2020
1 min read Updated: June 10, 2026
SHARE:
SAVE: Login to save

കോവിഡ് വ്യാപനത്തെക്കുറിച്ച്  മോദിക്ക്‌ ഒരു ധാരണയുമില്ല, സമ്പദ് വ്യവസ്ഥ തകരുമ്പോൾ അദ്ദേഹം ഉറങ്ങുന്നു: രാഹുൽ ഗാന്ധി
ന്യൂഡൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേന്ദ്രം പരാജയമെന്ന് രാഹുൽ ഗാന്ധി. വിഷയത്തിൽ സർക്കാർ ഫലപ്രദമായി ഇടപെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് വ്യാപനത്തെക്കുറിച്ച് പ്രധാനമന്ത്രിക്ക് ഒരു ധാരണയുമില്ല. സമ്പദ് വ്യവസ്ഥ തകരുമ്പോൾ അദ്ദേഹം ഉറങ്ങുകയാണ്. കോവിഡ് കാരണം ഓഹരിവിപണി ദിവസവും നഷ്ടത്തിലേക്ക് കുതിക്കുന്നു. എന്നിട്ടും പ്രധാനമന്ത്രിയും ധനമന്ത്രിയും നിശബ്ദത പാലിക്കുകയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ഇന്ത്യൻ സമ്പദ് വ്യവസ്ഥ കൊറോണ വൈറസിന്റെ പിടിയിലാണെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാലയും നേരത്തെ ആരോപിച്ചിരുന്നു.സെൻസെക്‌സ് 2,700 പോയിന്റ് തകർന്നത് 11 ലക്ഷം നിക്ഷേപകർക്ക് തിരിച്ചടിയായിരിക്കുകയാണെന്നും കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല പറഞ്ഞു. ഓഹരി വിപണിയിലും മ്യൂച്വൽ ഫണ്ടുകളിലും നിക്ഷേപമുള്ളവർ കടുത്ത നഷ്ടം നേരിട്ടുകൊണ്ടിരിക്കുകയാണ്. 72 മണിക്കൂറുകൊണ്ട് ചെറുകിട, ഇടത്തരം നിക്ഷേപകർക്ക് നഷ്ടമായത് 18 ലക്ഷം രൂപയാണ്. ശമ്പളക്കാരുടേയും നിക്ഷേപകരുടേയും പണമാണിതെന്നും സുർജേവാല പറഞ്ഞു. https://www.youtube.com/watch?v=qgacGPIjv1o
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10