കൊലവിളി പ്രകടനം : ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ പ്രതിഷേധം ശക്തം
Jaihind TV News Report
Jaihind TV Web Desk
June 22, 2020
1 min read
•
Updated: June 10, 2026
നിലമ്പൂർ മൂത്തേടത്ത് കൊലവിളി പ്രകടനവുമായി അക്രമത്തിന് ആഹ്വാനം ചെയ്ത് പ്രകടനം നടത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ പ്രതിഷേധം ശക്തം. പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് - യൂത്ത് ലീഗ് പ്രവർത്തകർ എടക്കര പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. മുദ്രാവാക്യം സംസ്ഥാന തലത്തിലുള്ള മുദ്രാവാക്യമായി വരാതെ നോക്കണമെന്ന് പികെ കുഞ്ഞാലികുട്ടി എംപി.
മൂത്തേടത്ത് കൊലവിളി ആഹ്വാനവുമായി ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ പ്രകടനത്തിന്‍റെ ദൃശ്യങ്ങൾ ഇന്നലെ പുറത്ത് വന്നതോടെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഷുക്കൂറിനെ കൊന്നതിനേക്കാൾ വലിയ ക്രൂരതയാണ് അത് മുദ്രവാക്യമായി മാറുന്നതന്ന് പി.കെ കുഞ്ഞാലികുട്ടി എംപി പറഞ്ഞു.
പ്രതികളെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ട് യൂത്ത്കോൺഗ്രസ് പ്രവർത്തകർ എടക്കര പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.
പ്രതികളെ അറസ്റ്റ് ചെയ്യുന്നതിൽ പോലീസ് ഇനിയും അനാസ്ഥ തുടരുകയാണെങ്കിൽ പോലീസ് സ്റ്റേഷനു മുന്നിൽ അനിശ്ചിതകാല കുത്തിയിരിപ്പ് സമരം നടത്തുമെന്നും വിഎസ് ജോയി പറഞ്ഞു. യൂത്ത് ലീഗ് പ്രവർത്തകരും മാർച്ചുമായി എത്തി. ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ നിയമ നടപ്പായി ആവശ്യപ്പെട്ട് യൂത്ത് ലീഗും, യൂത്ത്, യൂത്ത് കോൺഗ്രസും പൊലീസിന് പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് കേസ് എടുക്കുകയും ചെയ്തിരുന്നു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10