Logo
Thu, Jul 02, 2026 • 11:57 PM
LIVE TV
Watch

No business videos available

No Middle East videos available

'നിരപരാധിത്വം തെളിയിക്കാതെ ഇനി പടിയിറങ്ങില്ല': രാജിയില്ലെന്ന് ശ്വേത മേനോൻ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 02, 2026
2 min read
SHARE:
SAVE: Login to save

'നിരപരാധിത്വം തെളിയിക്കാതെ ഇനി  പടിയിറങ്ങില്ല': രാജിയില്ലെന്ന് ശ്വേത മേനോൻ

കൊച്ചി: താരസംഘടനയായ 'അമ്മ'യില്‍ പുകയുന്ന നേതൃത്വപ്രതിസന്ധിയും തര്‍ക്കങ്ങളും പുതിയ തലത്തിലേക്ക്. ജൂണ്‍ 21-ന് നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിന് പിന്നാലെ ഉയര്‍ന്ന വിവാദങ്ങളില്‍ കടുത്ത പ്രതികരണവുമായി പ്രസിഡന്റ് ശ്വേതാ മേനോന്‍ രംഗത്തെത്തി. സംഘടനയെ ചില താല്പര്യക്കാര്‍ ചേര്‍ന്ന് ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുകയാണെന്നും തന്റെ നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ലെന്നും ശ്വേത ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

താന്‍ ജനങ്ങളെ വഞ്ചിച്ചുവെന്നും 'അമ്മ'യെ അനാഥമാക്കിയെന്നുമുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ശ്വേതാ മേനോന്‍ പറഞ്ഞു. സംഘടനയിലെ ഒരു വിഭാഗം അംഗങ്ങള്‍ മുന്‍കൂട്ടി തയ്യാറാക്കിയ അജണ്ടയുമായാണ് ജനറല്‍ ബോഡിക്ക് എത്തിയതെന്നും ശ്വേത ആരോപിച്ചു.

ശ്വേതാ മേനോന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഇത്രയും ദിവസം ഞാന്‍ മൗനം പാലിച്ചത് AMMAയ്ക്ക് വേണ്ടിയായിരുന്നു. I thought that if i keep quiet, the controversies surrounding AMMA will end. 
But since my reputation is being continuously targeted & tarnished...എന്റെ നിരപരാധിത്വം തെളിയിക്കാതെ ഇനി ഞാന്‍ പടിയിറങ്ങില്ല.
Today they're saying that ഞാന്‍ ജനങ്ങളെ വഞ്ചിച്ചു... AMMAയെ അനാഥമാക്കി... എന്ന്.
No.
ഞാന്‍ ആരെയും വഞ്ചിച്ചിട്ടില്ല. AMMAയെ അനാഥമാക്കിയിട്ടുമില്ല.
21.06.2026-ന് നടന്ന AMMA Annual General Body Meeting-ല്‍, ഞങ്ങളുടെ കമ്മിറ്റി രാജിവെക്കണം എന്ന pre-planned agenda-യുമായിട്ടാണ് ചിലര്‍ (10-15 members of AMMA to be exact) ആ മീറ്റിംഗിലേക്ക് വന്നത്.
അവര്‍ നിരവധി ആരോപണങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു pre-printed resolution തയ്യാറാക്കി വിതരണം ചെയ്തു. They had many baseless accusations against Executive Committee in that. 
And we had clear, fact-based, legally sound answers to each and every one of their allegations.
ആ resolution എനിക്ക് കൈമാറിയെങ്കിലും, AMMA By-law Article XII(e) പ്രകാരം അത് പാസായിട്ടില്ല. അന്ന് ഹാജരായ 243 അംഗങ്ങളില്‍ ആവശ്യമായ മൂന്നില്‍ രണ്ട് ഭൂരിപക്ഷമായ 162 അംഗങ്ങളുടെ പിന്തുണ ലഭിക്കാത്തതിനാല്‍ ആ resolution-പാസ്സായിട്ടുമില്ല , അതിന് യാതൊരു നിയമബലവുമില്ല.
Today, they're claiming that General Body-യുടെ തീരുമാനമാണ് Ad-Hoc കമ്മിറ്റി എന്ന്.
I want to ask them this- 
- AMMAയുടെ By-law-ല്‍ എവിടെയാണ് Ad-Hoc കമ്മിറ്റി എന്നൊരു സംവിധാനം ഉള്ളത്?
- By-law-ല്‍ ഇല്ലാത്ത ഒരു കമ്മിറ്റി എങ്ങനെയാണ് നിലവില്‍ വന്നത്?
By-law വളരെ വ്യക്തമായി പറയുന്നുണ്ട്......ഒരു കമ്മിറ്റി പൂര്‍ണ്ണമായും officially രാജി വെച്ചാല്‍ പുതിയ തിരഞ്ഞെടുപ്പ് നടത്തി പുതിയ കമ്മിറ്റി വരുന്നതുവരെ തുടരേണ്ടത് തിരഞ്ഞെടുക്കപ്പെട്ട പഴയ കമ്മിറ്റി തന്നെയാണ്.
ലാലേട്ടന്റെ കമ്മിറ്റി രാജിവെച്ചപ്പോള്‍ സ്വീകരിച്ചത് ഈ നിലപാടാണ്.
പിന്നെ എന്തുകൊണ്ടാണ് ഞങ്ങളുടെ കമ്മിറ്റിക്ക് മാത്രം ഈ നീതി ലഭിക്കാത്തത്? How come these vested interests are dictating a different rule to us? 
As per AMMA's bylaws, there can only be one Committee, and that is our Committee, which should continue until the next election is conducted and a new Committee is formed (as per General Body's decision).
So Anyone else claiming to be an Ad-Hoc Committee is illegitimate and is clearly misleading the members of AMMA.
AMMA ഒരു charity organization ആണ്. ഇതിലൂടെ സഹായം ലഭിക്കുന്ന ഒത്തിരി പേരുണ്ട്.
AGM കഴിഞ്ഞ് till date,  AMMAയുടെ യാതൊരു പ്രവര്‍ത്തനങ്ങളിലും വീഴ്ച സംഭവിച്ചിട്ടില്ല.
July 1st ന് നല്‍കേണ്ട കൈനീട്ടം ഞങ്ങള്‍ അംഗങ്ങള്‍ക്ക് കൃത്യമായി എത്തിച്ചിട്ടുണ്ട്, സഞ്ജീവിനി, Medical Insurance...ഇതെല്ലാം ഞങ്ങള്‍ കൃത്യമായി ചെയ്യുന്നുണ്ട് 
എന്റെ silence മുതലെടുത്ത് AMMA യിലെ അംഗങ്ങളെ തെറ്റിദ്ധരിപ്പിച്ച് കുറ്റാരോപിതരായ ചില vested interests AMMAയെ hijack ചെയ്യാനാണ് ശ്രമിക്കുന്നത്. 
അതുകൊണ്ടുതന്നെ AMMAയെ hijack ചെയ്യാന്‍ ആരെയും ഞാന്‍ അനുവദിക്കില്ല.
എന്ന് സ്വന്തം 
ശ്വേത മേനോന്‍ 
AMMA- President

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10