Logo
Thu, Jun 18, 2026 • 06:16 PM
LIVE TV
Watch

No business videos available

No Middle East videos available

പുരോഗമനവും നവോത്ഥാനവും പിന്നെ സത്രീപീഢനവും; സ്ത്രീപീഢകര്‍ നിരവധി, നടപടിയെടുത്തോ സിപിഎമ്മേ?


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
November 29, 2025
1 min read Updated: June 09, 2026
SHARE:
SAVE: Login to save

പുരോഗമനവും നവോത്ഥാനവും പിന്നെ സത്രീപീഢനവും; സ്ത്രീപീഢകര്‍ നിരവധി, നടപടിയെടുത്തോ സിപിഎമ്മേ?
തിരുവനന്തപുരം: നവോത്ഥാനവും പുരോഗമനവും മുഖമുദ്രയെന്ന് ആവര്‍ത്തിച്ചു പറയുന്ന സിപിഎമ്മിന്റെ ഇരട്ടത്താപ്പ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. സ്വന്തം നേതാക്കള്‍ക്കെതിരായ ലൈംഗിക പീഡന ആരോപണങ്ങള്‍ തുടര്‍ച്ചയായി ഉയരുമ്പോള്‍, ഇരകള്‍ക്ക് നീതി നല്‍കുന്നതിന് പകരം വേട്ടക്കാരെ സംരക്ഷിക്കുന്ന ലജ്ജാകരമായ നിലപാടാണ് പിണറായി വിജയന്റെ പാര്‍ട്ടി സ്വീകരിക്കുന്നത്. പാര്‍ട്ടി കോടതികളില്‍ വിചാരണ നടത്തി പ്രതികളെ വെള്ളപൂശുന്ന സിപിഎം, രാജ്യത്തെ നിയമവ്യവസ്ഥയെയും ഭരണഘടനയെയും പരസ്യമായി വെല്ലുവിളിക്കുകയാണ്. പക്ഷേ സ്വന്തം നെഞ്ചിലേയ്ക്കു ചൂണ്ടുന്ന വിരലുകളെ മറന്നുകൊണ്ടാണ് ഇപ്പോള്‍ കമ്യൂണിസ്റ്റ് അനുഭാവികളും നേതാക്കളും വാചകമടിക്കുന്നത്. സിപിഎമ്മിന്റെ സ്ത്രീവിരുദ്ധതയുടെ ഏറ്റവും വലിയ ഉദാഹരണങ്ങളിലൊന്നാണ് എറണാകുളം മുന്‍ ജില്ലാ സെക്രട്ടറിയായിരുന്ന ഗോപി കോട്ടമുറിക്കലിനെതിരായ സംഭവം. സഹപ്രവര്‍ത്തകയോട് ലൈംഗികച്ചുവയോടെ സംസാരിക്കുന്നതിന്റെയും അപമര്യാദയായി പെരുമാറുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും, ഈ ക്രിമിനല്‍ കുറ്റത്തിന് പോലീസില്‍ പരാതി നല്‍കാന്‍ പാര്‍ട്ടി തയ്യാറായില്ല. പകരം, പാര്‍ട്ടി കമ്മീഷനെ വെച്ച് അന്വേഷണം എന്ന് പ്രഹസനം നടത്തുകയും, കോട്ടമുറിക്കലിനെ സ്ഥാനങ്ങളില്‍ നിന്ന് നീക്കി ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയും ചെയ്തു. 19 വര്‍ഷം മുന്‍പ് തന്നോട് മോശമായി പെരുമാറി എന്ന ഒരു വനിതാ പ്രൊഫഷണലിന്റെ വെളിപ്പെടുത്തലിനെ പുച്ഛിച്ചുതള്ളിയ കൊല്ലം എംഎല്‍എ, എം മുകേഷിനെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിച്ചത്. പൊലീസ് കേസെടുത്തു, എന്നിട്ടും ഗുരുതരമായ ആരോപണത്തില്‍ അന്വേഷണം നടത്താനോ, കുറഞ്ഞപക്ഷം വിശദീകരണം തേടാനോ പോലും പാര്‍ട്ടി തയ്യാറായില്ല. ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതിയില്‍ ഷൊര്‍ണൂര്‍ എംഎല്‍എയായിരുന്ന പി.കെ. ശശിക്കെതിരെ പാര്‍ട്ടി കണ്ടെത്തിയ ന്യായം കേരളം കേട്ട് ചിരിച്ചതാണ്, നാണക്കേടുകൊണ്ട് തലകുനിച്ചതാണ്. 'തീവ്രത കുറഞ്ഞ പീഢനം'. ലൈംഗികാതിക്രമത്തെ തീവ്രതയുടെ അടിസ്ഥാനത്തില്‍ തരംതിരിക്കുന്ന സിപിഎമ്മിന്റെ സ്ത്രീവിരുദ്ധ നിഘണ്ടു കേരളത്തിന് അപമാനമാണ്. ലൈംഗികാരോപണത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട പി. ശശിയെ തിരിച്ചെടുക്കുക മാത്രമല്ല, കേരളത്തിന്റെ ഭരണനേതൃത്വമായ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി നിയമിക്കുകയും ചെയ്തത് പിണറായി സര്‍ക്കാരിന്റെ അധാര്‍മിക സമീപനത്തിന്റെ ഏറ്റവും വലിയ തെളിവാണ്. ഇതിലൂടെ എന്ത് സന്ദേശമാണ് സിപിഎം കേരളത്തിലെ സ്ത്രീകള്‍ക്ക് നല്‍കുന്നത് എന്നത് പ്രധാന ചോദ്യമാണ്. പാര്‍ട്ടിക്ക് വേണ്ടി എന്തും ചെയ്യുന്നവരെ എന്ത് ആരോപണം നേരിട്ടാലും സംരക്ഷിക്കുമെന്നാണോ സിപിഎം കരുതുന്നത് എന്നതാണ് പ്രധാന ചോദ്യം.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10