Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

രാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശനം: 'ആചാര ലംഘനങ്ങളുടെ ഘോഷയാത്ര' എന്ന് ആക്ഷേപം; രാഷ്ട്രപതിക്ക് നേരിട്ട് പരാതി അയച്ച് മലപ്പുറം ഡിസിസി ജനറല്‍ സെക്രട്ടറി

രാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശനം: 'ആചാര ലംഘനങ്ങളുടെ ഘോഷയാത്ര' എന്ന് ആക്ഷേപം; രാഷ്ട്രപതിക്ക് നേരിട്ട് പരാതി അയച്ച് മലപ്പുറം ഡിസിസി ജനറല്‍ സെക്രട്ടറി
  രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ ശബരിമല സന്ദര്‍ശനം നിലവിലുള്ള ആചാരങ്ങളുടെയും ഹൈക്കോടതി വിധിയുടെയും ലംഘനമാണെന്ന് ആരോപണം. മലപ്പുറം ഡി.സി.സി. ജനറല്‍ സെക്രട്ടറി ഇ.പി. രാജീവ് ആണ് രാഷ്ട്രപതിക്ക് നേരിട്ട് പരാതി അയച്ചത്. ശബരിമലയിലെ 'വി.ഐ.പി. പരിഗണന' ഹൈക്കോടതി വിലക്കിയ സാഹചര്യത്തില്‍, രാഷ്ട്രപതിയുടെ സന്ദര്‍ശനം ആ വിധിക്ക് വിരുദ്ധമാണെന്നും, ഇത് സാധാരണ ഭക്തര്‍ക്ക് കനത്ത തിരിച്ചടിയാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിനായി ഇരുപത്തിയഞ്ചോളം വാഹനങ്ങള്‍ ശബരിമലയിലെ സ്വാമി അയ്യപ്പന്‍ റോഡിലൂടെ സന്നിധാനത്തേക്ക് കടത്തിവിട്ടത് ആചാര ലംഘനമാണ്. ശബരിമലയില്‍ വി.ഐ.പി. പരിഗണനയില്ല എന്ന ഹൈക്കോടതി വിധിയെ സന്ദര്‍ശനം വെല്ലുവിളിച്ചു. വി.ഐ.പി. സൗകര്യങ്ങള്‍ക്കായി സുരക്ഷയുടെ പേരില്‍ സാധാരണ ഭക്തരെ തടഞ്ഞത് കോടതിയുടെ ഉത്തരവിനെതിരാണെന്നും പരാതിയില്‍ പറയുന്നു. തുലാമാസ പൂജകള്‍ക്കായി ആകെ അഞ്ച് ദിവസമാണ് നട തുറക്കുന്നത്. ഇതില്‍ രണ്ട് ദിവസം വി.ഐ.പി. സന്ദര്‍ശനം കാരണം സാധാരണ ഭക്തര്‍ക്ക് ദര്‍ശനത്തിനുള്ള അവസരം നഷ്ടമായി. മുമ്പെങ്ങും ഇല്ലാത്തവിധം രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിനായി ഉച്ചസമയത്ത് ദര്‍ശനം ക്രമീകരിച്ചതിലും ഇ പി രാജീവ് ചോദ്യം ഉന്നയിച്ചു. മുന്‍കാലങ്ങളിലെ സന്ദര്‍ശന ശ്രമങ്ങളും കത്തില്‍ ഇ.പി. രാജീവ് ഓര്‍മ്മിപ്പിച്ചു. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ശബരിമല സന്ദര്‍ശിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍, 'ആചാര ലംഘനം' ആരോപിച്ച് ബി.ജെ.പി. നേതാവ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ ശക്തമായ സമരം നടത്തിയ ചരിത്രം കത്തില്‍ എടുത്തുപറയുന്നുണ്ട്. ഭരണഘടനാ പദവിയിലുള്ള ഒരാള്‍ ആചാരങ്ങളെ മാനിക്കാതെ ഇത്തരം സൗകര്യങ്ങള്‍ ഉപയോഗിക്കുന്നത് ഇരട്ടത്താപ്പാണെന്നാണ് ആരോപണം.

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Save your stories

Sign in