Logo
Tue, Jul 07, 2026 • 02:28 AM
LIVE TV
Watch

No business videos available

No Middle East videos available

ഗവര്‍ണര്‍മാരെ വിരുന്നിനു വിളിച്ചതിനു പിന്നില്‍ രാഷ്ട്രീയ അന്തര്‍ധാര: രമേശ് ചെന്നിത്തല


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
April 27, 2025
1 min read Updated: June 10, 2026
SHARE:
SAVE: Login to save

ഗവര്‍ണര്‍മാരെ വിരുന്നിനു വിളിച്ചതിനു പിന്നില്‍ രാഷ്ട്രീയ അന്തര്‍ധാര: രമേശ് ചെന്നിത്തല
കേരളത്തിലെയും പശ്ചിമബംഗാള്‍, ഗോവ ഗവര്‍ണര്‍മാരെയും അസാധാരണ വിരുന്നിനു വിളിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി കേരളത്തില്‍ സിപിഎം-ബിജെപി അന്തര്‍ധാര ശക്തമാക്കാനാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല എംഎല്‍ എ . മകള്‍ ഉള്‍പ്പെട്ട അഴിമതിക്കേസിലും ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരെ നടക്കുന്ന സി.ബി.ഐ അന്വേഷണത്തിനും തനിക്കെതിരേ ഉയരുന്ന വിവാദങ്ങള്‍ക്കും തടയിടാനും ബിജെപിയുമായി സന്ധിയുണ്ടാക്കി തുടര്‍ഭരണത്തിനു സാധ്യത തേടാനുമാണ് മൂന്ന് ബിജെപി ഗവര്‍ണര്‍മാരെ മുഖ്യമന്ത്രി നേരിട്ടു വിരുന്നിനു ക്ഷണിച്ചത്. കഴിഞ്ഞ കുറേ നാളായി ബിജെപിയുമായി സിപിഎം അനുവര്‍ത്തിച്ചു പോരുന്ന അന്തര്‍ധാര ശക്തമാക്കാന്‍ മുഖ്യമന്ത്രി നടത്തിയ വിരുന്നുസല്‍ക്കാര നയതന്ത്രമാണ് പാളീസായതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ഏതെങ്കിലും തരത്തിലുള്ള ദേശീയ- സംസ്ഥാന വിജയാഘോഷങ്ങളിലും പ്രത്യേക നേട്ടങ്ങളിലുമാണ് ഇത്തരം വിരുന്ന് സല്‍ക്കാരത്തിനു മുഖ്യമന്ത്രി മുന്‍കൈ എടുക്കുന്നത്. എന്നാല്‍ ഇത്തരമൊരു അസാധാരണ വിരുന്നിനുള്ള ഒരു സാഹചര്യവും സംസ്ഥാനത്തു നിലവിലില്ല. മുഖ്യമന്ത്രിയുടെ മകള്‍ ഉള്‍പ്പെട്ട മാസപ്പടി കേസ് നിര്‍ണായക ഘട്ടത്തിലെത്തി നില്‍ക്കെയാണ് ഡിന്നര്‍നയതന്ത്രത്തിലൂടെ കേന്ദ്ര സര്‍ക്കാരിലേക്ക് ഒരു പാലം നിര്‍മിക്കുന്നതിനു ഗവര്‍ണര്‍മാരെ ഉപയോഗിക്കാന്‍ തീരുമാനിച്ചതെന്നു സംശയിച്ചാല്‍ തെറ്റില്ല. നേരത്തേ, ഡല്‍ഹിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനും ഇതുപോലൊരു വിരുന്ന് നല്‍കിയിരുന്നു. അന്നത്തെ ബ്രേക്ക് ഫാസ്റ്റ് മീറ്റിങ്ങ് ഒത്ത് തീര്‍പ്പിന്റെ ഭാഗമാണെന്ന ആക്ഷേപം ഉയര്‍ന്നിരുന്നതാണ്. അതേ ഒത്തുതീര്‍പ്പ് രാഷ്ട്രീയം തന്നെയാണ് ഇന്നൊരുക്കിയ വിരുന്നിലും തെളിഞ്ഞു കാണുന്നത്. മുഖ്യമന്ത്രി കുടുംബ സമേതം ആഴ്ചകള്‍ക്ക് മുമ്പ് രാജ്ഭവനില്‍ നേരിട്ടെത്തിയായിരുന്നു രാജേന്ദ്ര ആര്‍ലേക്കറെ ഡിന്നറിന് ക്ഷണിച്ചത്. പിന്നീട് ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ളയെയും ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസിനെയും മുഖ്യമന്ത്രി നേരിട്ട് ക്ഷണിക്കുകയായിരുന്നു. ഇക്കാര്യം രഹസ്യമായി വച്ച സര്‍ക്കാര്‍ എന്തിനാണ് ഇത്തരമൊരു വിരുന്നെന്ന് മാധ്യമങ്ങളെപ്പോലും അറിയിച്ചിരുന്നില്ല. ഒരു കാരണവുമില്ലാതെ മുഖ്യമന്ത്രി വിളിച്ച ഡിന്നര്‍പാര്‍ട്ടിയില്‍ നിന്നു ഗവര്‍ണര്‍മാര്‍ പിന്മാറിയിരിക്കയാണ്. അതുവഴി കേരളത്തിന്റെ മുഖ്യമന്ത്രിയാണ് അപമാനിതനായത്. നാണംകെട്ടും ഭരണത്തില്‍ കടിച്ചുതൂങ്ങി, ബിജെപിയുടെ സഹായത്തോടെ മൂന്നാമതും അധികാരത്തിലെത്താനുള്ള ശ്രമമാണു മുഖ്യമന്ത്രി നടത്തുന്നത്.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10