പോലീസ്-ഗുണ്ടാ ബന്ധം; സർവീസിലുള്ള14 പേരുടെ സസ്‌പെൻഷൻ പിൻവലിച്ചു
Jaihind TV News Report
Jaihind TV Web Desk
January 31, 2025
1 min read
•
Updated: June 06, 2026
തിരുവനന്തപുരം: കേരള പോലീസിനും ഗുണ്ടകള്‍ക്കും തമ്മില്‍ വലിയ ബന്ധങ്ങളാണ് ഇപ്പേള്‍ ഉള്ളത്. ഈ ആരോപണത്തിന്‍റെ പേരില്‍ 14 പോലീസ് ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. എന്നാല്‍ 14 പേരെയും തിരിച്ചെടുത്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ അറിയിച്ചു. മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയില്‍ ചോദിച്ച ചോദ്യത്തിനുള്ള മറുപടി ആയിട്ടാണ് മുഖ്യമന്ത്രി സസ്‌പെന്‍ഡ് ചെയ്യപ്പെട്ട പോലീസ് ഉദ്യോഗസ്ഥരുടെ പേരു വിവരങ്ങള്‍ സഹിതം വെളിപ്പെടുത്തിയത്. 1958 ലെ അന്വേഷണ വിചാരണയും ശിക്ഷ ചുമത്തലും അപ്പീലും ചട്ടങ്ങളിലെ വ്യവസ്ഥകള്‍ പ്രകാരം ഇവരെ തിരികെ പ്രവേശിപ്പിക്കാം എന്നാണ് പറയുന്നത്.
ഗുണ്ടകളുമായി ബന്ധമുണ്ടെന്ന ആരോപണത്തില്‍മേല്‍ നടപടി നേരിടുന്ന 18 പോലീസ് ഉദ്യോഗസ്ഥര്‍ നിലവില്‍ സേനയില്‍ ജോലി ചെയ്യുന്നുണ്ട് എന്നാണ് പിണറായി വിജയന്‍ വ്യക്തമാക്കിയത്. തിരുവനന്തപുരം സിറ്റിയിലെ എസ്.ഐ കെ.ആര്‍ സതീഷ്, തിരുവനന്തപുരം റൂറല്‍ പോലീസിലെ ഡിവൈഎസ്പി ജോണ്‍ കെ.ജെ, ഐഎസ്എച്ച്ഒ എച്ച്.എല്‍. സജീഷ്, ജിഎസ്ഐ ഗോപകുമാര്‍, ജിഎസ്ഐ അനൂപ് കുമാര്‍, ജിഎഎസ്ഐ ജയന്‍, ജിഎസ്‌സിപിഒ സുധീര്‍കുമാര്‍, ജിഎസ്‌സിപിഒ കുമാര്‍, മലപ്പുറം പോലീസിലെ എഎസ്ഐ രജേന്ദ്രന്‍, എസ്‌സിപിഒ സജി അലക്സാണ്ടര്‍, കോട്ടയത്ത് ജിആര്‍എസ്ഐ സുരേഷ് കെ.കെ, തൃശൂര്‍ എസ്.സി.പി.ഒ എ.കെ. മനോജ്, റെയില്‍വേ പോലീസ് ഇന്‍സ്പെക്ടര്‍ അഭിലാഷ് ഡേവിഡ്, വിജിലന്‍സ് ഡിവൈഎസ്പി എം പ്രസാദ് തുടങ്ങിയ പോലീസ് ഉദ്യോഗസ്ഥരാണ് നടപടി നേരിട്ടവര്‍.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10