ജയരാജനെ 'ആരാധകർ' കൈവിട്ടു ; പി.ജെ ആർമി റെഡ് ആർമിയായി, ചിത്രങ്ങളും മാറ്റി
Jaihind TV News Report
Jaihind TV Web Desk
June 28, 2021
1 min read
•
Updated: June 10, 2026
തിരുവനന്തപുരം : പി.ജയരാജനെ അനുകൂലിക്കുന്നവരുടെ ഫേസ്ബുക്ക് കൂട്ടായ്മയായ പി.ജെ ആര്‍മി ഫേസ്ബുക്ക് പേജിന്റെ പേര് മാറ്റി. റെഡ് ആര്‍മി എന്നാണ് പുതിയ പേര്. സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യകണ്ണിയായ അര്‍ജുന്‍ ആയങ്കിയും ആകാശ് തില്ലങ്കേരിയും ഉള്‍പ്പെടെയുള്ളവര്‍ പേജില്‍ സജീവമായിരുന്നു.
പി ജയരാജന്റെ ചിത്രങ്ങളായിരുന്നു പേജില്‍ പ്രൊഫൈൽ - കവർ ചിത്രങ്ങളായി ഉപയോഗിച്ചിരുന്നത്. ഇതിന് പകരം, പാർട്ടി ചിഹ്നമായ അരിവാൾ ചുറ്റിക നക്ഷത്രമാണ് ഇപ്പോഴുളളത്. പി.ജയരാജന്റെ പേരില്‍ ആര്‍മി ഉണ്ടായത് പാര്‍ട്ടിയില്‍ വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു. വിഷയത്തില്‍ സിപിഎം അന്വേഷണവും പ്രഖ്യാപിച്ചിരുന്നു. അന്വേഷണം അവസാനിപ്പിച്ചതിനു പിന്നാലെയാണ് പിജെ ആര്‍മി പേര് മാറ്റിയത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10