Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'സ്വര്‍ണം കട്ടവന്‍ ആരപ്പാ, സഖാക്കളാണേ അയ്യപ്പാ'; വൈറല്‍ പാട്ടു പാടി പി സി വിഷ്ണുനാഥ്

'സ്വര്‍ണം കട്ടവന്‍ ആരപ്പാ, സഖാക്കളാണേ അയ്യപ്പാ'; വൈറല്‍ പാട്ടു പാടി പി സി വിഷ്ണുനാഥ്
  തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിയില്‍ സര്‍ക്കാരിനെ പരിഹസിച്ച് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് പി സി വിഷ്ണുനാഥ് എംഎല്‍എ. തിരഞ്ഞെടുപ്പ് രംഗത്ത് ശ്രദ്ദേയമായ 'പോറ്റിയേ കേറ്റിയേ സ്വര്‍ണം ചെമ്പായ് മാറ്റിയേ' എന്ന പാരഡി ഗാനം ആലപിച്ചാണ് പി സി വിഷ്ണുനാഥ് സര്‍ക്കരിനെ രൂക്ഷമായി വിമര്‍ശിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ വിജയം സര്‍ക്കാരിന്റെ അഹങ്കാരത്തിനും അഴിമതിക്കും ഏറ്റ കനത്ത തിരിച്ചടിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കൊല്ലം കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ ചരിത്രപരമായ വിജയവും അദ്ദേഹം എടുത്തുപറഞ്ഞു. 'വിജയം ടീം യു.ഡി.എഫിന്റേത്' എന്ന് പറഞ്ഞ അദ്ദേഹം, 'സര്‍ക്കാരിന്റെ പരാജയം ജനങ്ങളിലേക്കെത്തിക്കാനായി' എന്നതാണ് തങ്ങളുടെ വിജയമെന്നും കൂട്ടിച്ചേര്‍ത്തു. എം.എം. മണിയുടെ പെന്‍ഷന്‍ പരാമര്‍ശവും രണ്ട് രൂപ സെസ് ഏര്‍പ്പെടുത്തിയതുമെല്ലാം ജനങ്ങളെ സര്‍ക്കാരില്‍ നിന്ന് അകറ്റിയെന്നും വിഷ്ണുനാഥ് വിലയിരുത്തി. പ്രതിപക്ഷത്തിന്റെ 'ഓര്‍ഗാനിക്' പ്രചാരണം വിജയിച്ചപ്പോള്‍, സര്‍ക്കാര്‍ കോടികള്‍ മുടക്കിയ പി.ആര്‍. ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങള്‍ പരാജയപ്പെട്ടുവെന്നും വിഷ്ണുനാഥ് വിമര്‍ശിച്ചു. 'ഞങ്ങള്‍ ജനങ്ങളിലേക്ക് പറയാന്‍ ഉദ്ദേശിച്ച കാമ്പ് ഒരു ചിലവുമില്ലാതെ നടന്നു,' അദ്ദേഹം പറഞ്ഞു. എന്നാല്‍ മറുവശത്ത് സര്‍ക്കാര്‍ പി.ആര്‍. ഏജന്‍സികളെ കൊണ്ട് കോണ്‍ക്ലേവ്, വീഡിയോ, പത്ര പരസ്യം, ടി.വി. പരസ്യം കൂടാതെ ഉറുദു പത്രത്തില്‍ വരെ പരസ്യം കൊടുത്തുവെന്നും പി സി വിഷ്ണുനാഥ് വിമര്‍ശിച്ചു.

Related articles

See all
Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Popular News

ബേക്കറികള്‍ വഴിയുള്ള ഹോര്‍ട്ടിവൈന്‍ വില്‍പ്പന; ലൈസന്‍സ് റദ്ദാക്കും, നിയമോപദേശം തേടാന്‍ മന്...

Popular News

10 ലക്ഷം തന്നില്ലെങ്കിൽ കൊടികുത്തും; കോർപ്പറേഷൻ ഭരണത്തിന്റെ തണലിൽ സി.പി.എം കൗൺസിലര്‍ അജിയു...

Save your stories

Sign in