മഹാസംഗമം മഹാവിജയം; ദുബായിയെ അമ്പരപ്പിച്ച് ഉമ്മന്‍ചാണ്ടിയുടെ സംഘാടക മികവ്
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
January 12, 2019
1 min read
•
Updated: June 04, 2026
ദുബായ്: രാഹുല്‍ഗാന്ധിയുടെ ദുബായിലെ മഹാസമ്മേളനം ചരിത്രമായി മാറിയിരിക്കുകയാണ്. കശ്മീര്‍ മുതല്‍ കേരളം വരെയുള്ള വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രവാസിലക്ഷങ്ങളാണ് മഹാസംഗമത്തില്‍ രാഹുല്‍ഗാന്ധിയെ കാണാനെത്തിയത്. യു.എ.ഇയ്ക്ക് പുറമേ മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുവരെ ആളുകള്‍ എത്തിയിരുന്നു. പതിനായിരത്തോളം പേര്‍ സ്റ്റേഡിയത്തില്‍ ഇരിപ്പിടം കിട്ടാതെ പുറത്തുനിന്നാണ് രാഹുല്‍ഗാന്ധിയുടെ പ്രസംഗം ശ്രവിച്ചത്.
ദുബായിലെ സംഗമം വിജയിപ്പിക്കുന്നതിനുള്ള ചുമതല ഉമ്മന്‍ചാണ്ടിക്കായിരുന്നു. അത് ഭംഗിയായി തന്നെ വിജയിപ്പിക്കുന്നതിനും ഉമ്മന്‍ ചാണ്ടിക്ക് സാധിച്ചുവെന്നാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റിലൂടെ വ്യക്തമായിരിക്കുന്നത്. നാല്‍പതിനായിരം പേര്‍ പങ്കെടുക്കുന്ന സംഗമത്തിന്‍റെ ഒരുക്കങ്ങള്‍ക്കായി നിയോഗിക്കപ്പെട്ട ഉമ്മന്‍ ചാണ്ടിയുടെ സംഘാടനത്തില്‍ സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞു. എ.ഐ.സി.സി.യുടെ നിര്‍ദേശപ്രകാരമാണ് അവിടത്തെ സംഘടനകളെ ക്ഷണിക്കാനും ഒരുക്കങ്ങള്‍ക്കുമായി ഉമ്മന്‍ചാണ്ടി പുറപ്പെട്ടത്. ദുബായ് ജബല്‍ അലിയിലെ ലേബര്‍ ക്യാമ്പ് സന്ദര്‍ശനവേളയില്‍ രാഹുല്‍ഗാന്ധിക്ക് ഉമ്മന്‍ചാണ്ടിയോടുള്ള പ്രത്യേക സ്‌നേഹം വ്യക്തമാക്കുന്ന സംഭവവുമുണ്ടായി. തൊഴിലാളികളെ അഭിസംബോധന ചെയ്യുന്നതിനിടെ രാഹുല്‍ ഗാന്ധി ഉമ്മന്‍ചാണ്ടിയെ വേദിയിലേക്ക് ക്ഷണിച്ച് ഇരുത്തുകയായിരുന്നു.
രാഹുലിന്‍റെ സന്ദര്‍ശനത്തിന് മുന്നോടിയായി യു.എ.ഇ യിലെ പാര്‍ട്ടി അനുഭാവികളമായി ഉമ്മന്‍ ചാണ്ടി ആശയ വിനിമയം നടത്തിയിരുന്നു. യു.എ.ഇ യിലെ മലയാളികളില്‍ വലിയൊരു വിഭാഗം കോണ്‍ഗ്രസ് അനുഭാവികളാണ്. കൂടാതെ കെ.എം.സി.സിയെപ്പോലുള്ള ശക്തമായ പ്രവാസി സംഘടനകളെ കൂടെ നിര്‍ത്താനും ഉമ്മന്‍ചാണ്ടിക്കായി. മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യം കൂടിയായതോടെ പ്രവര്‍ത്തകരുടെ അതിശക്തമായ ഒഴുക്കാണ് സമ്മേളന വേദിയിലേക്ക് സംഭവിച്ചത്. ഉമ്മന്‍ ചാണ്ടിയുടെയും കുഞ്ഞാലിക്കുട്ടിയുടെയും നിര്‍ണായക സ്വാധീനമാണ് മഹാസമ്മേളനം ഇത്രയധികം വിജയകരമായി മഹാസംഗമം നടത്താന്‍ സാധിച്ചതെന്നാണ് വിലയിരുത്തല്‍. ഒ.ഐ.സി.സിയുടെയും കെ.എം.സി.സിയുടെയും പങ്കും നിര്‍ണായകമായി.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10