Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Gulf

രാഹുല്‍ ഗാന്ധിയുടെ യു.എ.ഇ സന്ദര്‍ശനം വിജയിപ്പിക്കുന്നതിനായി ഉമ്മന്‍ചാണ്ടി ദുബൈയിലെത്തി

രാഹുല്‍ ഗാന്ധിയുടെ യു.എ.ഇ സന്ദര്‍ശനം വിജയിപ്പിക്കുന്നതിനായി ഉമ്മന്‍ചാണ്ടി ദുബൈയിലെത്തി
ഈമാസം 11, 12 തീയതികളില്‍ യു.എ.ഇയില്‍ പ്രഥമ സന്ദര്‍ശനം നടത്തുന്ന രാഹുല്‍ഗാന്ധിയുടെ പരിപാടികള്‍ വിജയിപ്പിക്കുന്നതിനുള്ള നിയോഗം ഉമ്മന്‍ചാണ്ടിക്ക്. ഇക്കുറി യു.എ.ഇ യിലേക്കാണ് രാഹുല്‍ ഉമ്മന്‍ ചാണ്ടിയെ നിയോഗിക്കുന്നത്. ഇക്കുറി തന്റെ യുഎ ഇ സന്ദര്‍ശനം വിജയപ്രദമാക്കാനുള്ള നിയോഗമാണ് ഉമ്മന്‍ ചാണ്ടിക്ക് രാഹുല്‍ കൈമാറിയത്. ജനുവരി 11, 12 തീയതികളില്‍ നാല്‍പതിനായിരം പേര്‍ പങ്കെടുക്കുന്ന സംഗമത്തിന്റെ ഒരുക്കങ്ങള്‍ക്കായി ഉമ്മന്‍ചാണ്ടി യുഎഇയിലെത്തി. എ.ഐ.സി.സി.യുടെ നിര്‍ദേശപ്രകാരമാണ് അവിടത്തെ സംഘടനകളെ ക്ഷണിക്കാനും ഒരുക്കങ്ങള്‍ക്കുമായി ഉമ്മന്‍ചാണ്ടി പുറപ്പെട്ടത്. രണ്ടിന് വൈകീട്ട് ഏഴിന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ അദ്ദേഹം സംസാരിക്കും. രാഹുലിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി യു.എ.ഇ യിലെ പാര്‍ട്ടി അനുഭാവികളമായി അദേഹം ആശയ വിനിമയം നടത്തും. യു.എ.ഇ യിലെ മലയാളികളില്‍ വലിയൊരു വിഭാഗം കോണ്‍ഗ്രസ് അനുഭാവികളാണ്. ഇവരില്‍ ദുരിഭാഗവും ഉമ്മന്‍ ചാണ്ടിയെ അനുകൂലിക്കുന്നവരാണ്. കൂടാതെ മുസ്ലിം ലീഗിനെ പിന്തുണയക്കുന്നവരെ ഇക്കൂട്ടത്തില്‍ ഉണ്ട്. ഇവര്‍ക്കടയിലും ഉമ്മന്‍ ചാണ്ടിക്ക് നിര്‍ണ്ണായക സ്വാധീനം ഉണ്ട്. ആന്ധയില്‍ നിന്നും വളരെ അധികം പേര്‍ യു.എ ഇ യിലുണ്ട്. ഉമ്മന്‍ ചാണ്ടിക്ക് ഇവരെ സ്വാധീനിക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ വിലയിരുത്തല്‍. ഈ മാസം 11 12 തീയതികളാണ് രാഹുലിന്റെ യൂ.എ.ഇ സന്ദര്‍ശനം. ഇത് വന്‍ വിജയമാക്കാന്‍ രാഹുല്‍ നിയോഗിച്ചതും കേരളത്തിലെ കോണ്‍ഗ്രസിലെ ക്രൗഡ് പുള്ളറായ ഉമ്മന്‍ ചാണ്ടിയെയാണ്.

Related articles

See all
Gulf

മഹാസംഗമം മഹാവിജയം; ദുബായിയെ അമ്പരപ്പിച്ച് ഉമ്മന്‍ചാണ്ടിയുടെ സംഘാടക മികവ്

Gulf

ആ ഫോട്ടോ വൈറലായി; ഒപ്പം ഹസിനും

Gulf

''അഹ്ലന്‍ രാഹുല്‍ജി'': യുഎഇയില്‍ ആവേശമായി ബസ് പ്രചാരണ യാത്ര

Gulf

രാഹുല്‍ ഗാന്ധിയുടെ യു.എ.ഇ സന്ദര്‍ശനം: ഔദ്യോഗിക വെബ്‌സൈറ്റ് WWW.RGINUAE.COM പ്രവര്‍ത്തനം ത...

Save your stories

Sign in