Logo
CHANGE MODE
Fri, Jun 05, 2026 • 04:19 AM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

പ്രവാസി ഇന്ത്യക്കാരുടെ അഭിപ്രായം തേടി ദുബായില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ 'ഗ്ലോബല്‍ മാനിഫെസ്റ്റോ മീറ്റ് '


ELVIS CHUMMAR
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
February 24, 2019
1 min read Updated: June 04, 2026
Share:

പ്രവാസി ഇന്ത്യക്കാരുടെ അഭിപ്രായം തേടി ദുബായില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ  'ഗ്ലോബല്‍ മാനിഫെസ്റ്റോ മീറ്റ് '
> പാര്‍ട്ടി മാനിഫെസ്റ്റോ ഇനി പീപ്പിള്‍സ് മാനിഫെസ്റ്റോയെന്ന് ഡോ. സാം പിത്രോഡ ദുബായ് : ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിന്റെ പ്രവാസി വിഭാഗമായ, ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ (IOC) , ഗ്ലോബല്‍ മാനിഫെസ്റ്റോ മീറ്റ്, ദുബായില്‍ സമാപിച്ചു. രണ്ടു ദിവസത്തെ സമ്മേളനത്തില്‍ 16 രാജ്യങ്ങളിലെ 180 പ്രതിനിധികള്‍ പങ്കെടുത്തു. 'മഹാത്മാഗാന്ധി 150 വര്‍ഷങ്ങള്‍- ഇന്ത്യന്‍ കാഴ്ചപാട് ' എന്ന വിഷയത്തില്‍ നടന്ന പരിപാടിയില്‍, ഐ ഒ സിയുടെ, ഗ്ളോബല്‍ ചെയര്‍മാന്‍ ഡോ. സാം പിത്രോഡ മുഖ്യാതിഥിയായി. പാര്‍ട്ടി മാനിഫെസ്റ്റോ, പീപ്പിള്‍സ് മാനിഫെസ്റ്റോ ആക്കുക എന്ന ലക്ഷ്യത്തിലാണിതെന്ന് സാം പിത്രോഡ പറഞ്ഞു. രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ ആയതിന് ശേഷം നടക്കുന്ന, ആദ്യ ലോകസഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായിട്ടായിരുന്നു ഈ വിപുലമായ സമ്മേളനം. ഇപ്രകാരം, കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രകടന പത്രികയില്‍, പ്രവാസി ഇന്ത്യക്കാരുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇത്തരത്തില്‍ രണ്ടു ദിവസത്തെ സമ്മേളനം സംഘടിപ്പിച്ചത്. https://youtu.be/pQ1PNZLV4Hg അമേരിക്ക, യൂറോപ്പ്, ലണ്ടന്‍, ജര്‍മ്മനി, ഇറ്റലി മിഡില്‍ ഈസ്റ്റ് എന്നീ മേഖലകളില്‍ നിന്നുള്ള ക്ഷണിക്കപ്പെട്ട സ്ത്രീകള്‍ ഉള്‍പ്പടെയുള്ള പ്രതിനിധികള്‍ തങ്ങളുടെ കാഴ്ചപാടുകളും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഒരു കുടക്കീഴില്‍ അവതരിപ്പിച്ചു. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് , ഇന്‍കാസ്, ഒ ഐ സി സി എന്നിവയ്ക്ക് പുറമേ, കെ എം സി സി പോലുള്ള കോണ്‍ഗ്രസ് അനുഭാവ പ്രവാസി സംഘടനകളുടെ പ്രതിനിധികളും ഇതില്‍ പങ്കെടുത്തു. വിവിധ വിഷയങ്ങളില്‍ സബ് കമ്മിറ്റികള്‍ രൂപീകരിച്ച് ചര്‍ച്ചകള്‍ നടത്തി. തുടര്‍ന്ന് ഈ കമ്മിറ്റികളുടെ ചുമതലക്കാര്‍ അഭിപ്രായങ്ങള്‍ സ്വരൂപിച്ച്, വിഷയമായി അവതരിപ്പിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടി മാര്‍ച്ച് മാസത്തില്‍ പുറത്തിറക്കുന്ന പ്രകടന പത്രികയില്‍ ഇത്തരം നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തും. എ ഐ സി സി മാനിഫെസ്‌റ്റോ കണ്‍വീനര്‍ രാജീവ് ഡൗഡ എം പി, എ ഐ സി സി സെക്രട്ടറിമാരായ ഹിമാന്‍ഷു വ്യാസ്, മധു യാസ്‌കി , ഡോ. ആസാദ് മൂപ്പന്‍, ഇന്‍കാസ് യുഎഇ പ്രസിഡണ്ട് മഹാദേവന്‍ വാഴശേരിയില്‍ തുടങ്ങിയ നിരവധി പേര്‍ സംസാരിച്ചു.
ELVIS CHUMMAR

EDITORIAL HEAD - JAIHIND TV ( MIDDLE EAST )

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10