Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പ്രളയ സെസ് നാളെ മുതല്‍ ; 928 ഉല്പന്നങ്ങള്‍ക്ക് വില കൂടും

പ്രളയ സെസ് നാളെ മുതല്‍ ; 928 ഉല്പന്നങ്ങള്‍ക്ക് വില കൂടും
കേരളത്തിൽ ഉല്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ ഒരു ശതമാനം പ്രളയ സെസ് നാളെ മുതൽ പ്രാബല്യത്തിൽ. 928 ഉൽപന്നങ്ങൾക്കാണ് സെസ്. അതേസമയം ജി.എസ്.ടിക്ക് പുറത്തുള്ള പെട്രോൾ, ഡീസൽ, മദ്യം, ഭൂമി വിൽപന തുടങ്ങിയവയ്ക്ക് സെസ് നൽകേണ്ട. ചരക്ക് സേവന നികുതിക്കൊപ്പം 1 ശതമാനമാണ് സെസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഉത്പന്നങ്ങള്‍ക്ക് 1 ശതമാനം വില കൂടും. 12%, 18%, 28% ജി.എസ്.ടി നിരക്കുകൾ ബാധകമായ 928 ഉല്പന്നങ്ങൾക്കാണ് സെസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കാർ, ബൈക്ക്, ടിവി, റഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ, മൊബൈൽ ഫോൺ, മരുന്നുകൾ, സിമന്‍റ്, പെയിന്‍റ് തുടങ്ങിയവയ്ക്കെല്ലാം സെസ് വരുന്നതോടെ വിലയേറും. സ്വർണത്തിനും വെള്ളിക്കും കാൽ ശതമാനമാണ് സെസ്. നാളെ മുതൽ 2 വർഷത്തേക്കാണു സെസ്. സ്വര്‍ണം ഒഴികെ 5 ശതമാനമോ അതില്‍ താഴെയോ നികുതിയുള്ള ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും സെസ് ഏര്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ ഒട്ടുമിക്ക അവശ്യ വസ്തുക്കള്‍ക്കും ഉപഭോഗ വസ്തുക്കള്‍ക്കും നിര്‍മാണ സാമഗ്രികള്‍ക്കും വില കൂടും. ജി.എസ്.ടിക്ക് പുറത്തുള്ള പെട്രോൾ, ഡീസൽ, മദ്യം, ഭൂമി വിൽപന എന്നിവയ്ക്ക് സെസ് നൽകേണ്ട. പ്രളയാനന്തര പുനർനിർമ്മാണത്തിന് പണം കണ്ടെത്തുന്നതിനാണ് പ്രളയ സെസ് ഏർപ്പെടുത്തിയത്. പ്രളയ സെസ് ഈടാക്കുന്നത് നിരവധി തവണ നീട്ടിവെച്ച ശേഷം ആഗസ്റ്റ് ഒന്നുമുതൽ പ്രാബല്യത്തിൽ വരുത്താൻ തീരുമാനിക്കുകയായിരുന്നു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in