IPL| ആദ്യ ഐപിഎല്‍ കിരീടത്തിന് ഒരു കളി അകലെ; പഞ്ചാബിനെ തകര്‍ത്ത് ബംഗളൂരു ഫൈനലില്‍
Jaihind TV News Report
Jaihind TV Web Desk
May 30, 2025
1 min read
•
Updated: June 04, 2026
ബംഗളൂരു ബൗളിംഗ് നിരയ്ക്ക് മുന്നില്‍ മുട്ടുകുത്തി പഞ്ചാബ് കിംഗ്‌സ്. ഒന്നാം ക്വാളിഫയറില്‍ പഞ്ചാബിനെ എട്ട് വിക്കറ്റിന് തകര്‍ത്തെറിഞ്ഞ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ഐപിഎല്‍ പതിനെട്ടാം പതിപ്പിന്റെ ഫൈനലില്‍. ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആര്‍സിബി ഫൈനലില്‍ പ്രവേശിക്കുന്നത്. പഞ്ചാബ് കിംഗ്‌സ് ഉയര്‍ത്തിയ 102 റണ്‍ വിജയലക്ഷ്യം പത്തോവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ആര്‍സിബി അനായാസമായി മറികടന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് കിംഗ്‌സ് 14.1 ഓവറില്‍ 101 റണ്‍സെടുത്ത് പുറത്തായി. മാര്‍ക്കസ് സ്റ്റോയ്‌നിസ് 26(17), പ്രഭ്‌സിമ്രാന്‍ സി സിങ് (18), അസ്മത്തുല്ല ഒമര്‍സായി (18) എന്നിവരാണ് പഞ്ചാബിനായി പിടിച്ച് നിന്നത്. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍(2) ഉള്‍പ്പടെ മറ്റെല്ലാവരും നിരാശപ്പെടുത്തി. ബംഗളൂരുവിനായി ജോഷ് ഹെയ്സല്‍വുഡും സുയാഷ് ശര്‍മയും മൂന്നു വിക്കറ്റുകള്‍ വീതം വീഴ്ത്തി. യാഷ് ദയാല്‍ രണ്ടു വിക്കറ്റുകളും ഭുവനേശ്വര്‍ കുമാറും റൊമാരിയോ ഷെഫേര്‍ഡും ഓരോ വിക്കറ്റു വീതവും സ്വന്തമാക്കി.
മറുപടി ബാറ്റിംഗിനിറങ്ങിയ ആര്‍സിബി അനായാസം വിജയലക്ഷ്യം മറികടന്നു. അര്‍ധസെഞ്ച്വറി നേടിയ ഫില്‍ സാള്‍ട്ടാണ് 56(27) ബംഗളൂരുവിന് അനായാസ വിജയം സമ്മാനിച്ചത്. മുഷീര്‍ ഖാന്റെ പത്താം ഓവറിലെ അവസാന പന്തില്‍ സിക്സര്‍ തൂക്കി രജത് പടിദാറാണ് ആര്‍സിബിക്കായി വിജയ റണ്‍സ് കുറിച്ചത്.
ഇത് നാലാം തവണയാണ് ആര്‍സിബി ഐപിഎല്‍ ഫൈനലില്‍ കടക്കുന്നത്. ഒരു തവണ പോലും കിരീടം നേടാന്‍ സാധിച്ചിരുന്നില്ല. പതിനെട്ട് വര്‍ഷത്തെ കാത്തിരിപ്പിന് അവസാനമാകുമെന്നാണ് ബംഗളൂരു ആരധകര്‍ പ്രതീക്ഷിക്കുന്നത്.
അതേ സമയം തോറ്റെങ്കിലും ഫൈനലില്‍ കേറാന്‍ പഞ്ചാബിന് ഒരവസരം കൂടിയുണ്ട്. ഇന്ന് നടക്കുന്ന മുംബൈ-ഗുജറാത്ത് പോരാട്ടത്തിലെ വിജയികളെ രണ്ടാം ക്വാളിഫയറില്‍ തോല്‍പ്പിച്ചാല്‍ പഞ്ചാബ് കിംഗ്‌സിന് ഫൈനല്‍ ബര്‍ത്ത് ഉറപ്പിക്കാം.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10