ഡൽഹിയിൽ ആം ആദ്മി എംഎൽഎ നരേഷ് യാദവിന് നേരെ വധശ്രമം; അക്രമത്തിൽ പാർട്ടി പ്രവർത്തകൻ കൊല്ലപ്പെട്ടു
Jaihind TV News Report
Jaihind TV Web Desk
February 12, 2020
1 min read
•
Updated: June 09, 2026
ഡൽഹിയിൽ ആം ആദ്മി എംഎൽഎ നരേഷ് യാദവിന് നേരെ വധശ്രമം. അക്രമത്തിൽ പാർട്ടി പ്രവർത്തകരിൽ ഒരാളായ അശോക് മാൻ കൊല്ലപ്പെട്ടു. വെടിവെച്ച ആക്രമികളാരെന്ന് തിരിച്ചറിഞ്ഞിട്ടില്ല. എഎപി പാർട്ടി വൃത്തങ്ങൾ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി വിജയിച്ചതിന് പിന്നാലെയാണ് എംഎൽഎ നരേഷ് യാദവിന് നേരെ വധശ്രമമുണ്ടായത്. ക്ഷേത്രത്തിൽ നിന്ന് മടങ്ങും വഴി നരേഷ് യാദവിനും സംഘത്തിനും നേർക്ക് വെടിവെപ്പുണ്ടാവുകയായിരുന്നു. സംഘത്തിലുണ്ടായിരുന്ന അശോക് മാൻ എന്നയാൾ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.ഡൽഹി മെഹ്‌റൗളി മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് നരേഷ്. കിഷൻഗർഹ് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആം ആദ്മി പാർട്ടിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ നിന്ന് അക്രമത്തേപ്പറ്റിയുള്ള വിവരങ്ങൾ പുറത്ത് വിട്ടിട്ടുണ്ട്. രാജ്യതലസ്ഥാനത്ത് തെരഞ്ഞെടുപ്പിൽ വിജയം നേടി വീണ്ടും അധികാരം ഉറപ്പിച്ചതിന് പിന്നാലെയാണ് പാർട്ടി എംഎൽഎയുടെ നേർക്ക് വധശ്രമമുണ്ടായിരിക്കുന്നത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10