Logo
Wed, Jun 17, 2026 • 04:10 PM
LIVE TV
Watch

No business videos available

No Middle East videos available

മദ്യപിക്കാൻ പ്ലാസ്റ്റിക് ബോട്ടിലുകൾ തിരഞ്ഞെടുക്കാറുണ്ടോ? എങ്കിൽ സൂക്ഷിക്കുക; ഗ്ലാസ് ബോട്ടിലുകളാണ് സുരക്ഷിതം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 17, 2026
1 min read
SHARE:
SAVE: Login to save

മദ്യപിക്കാൻ പ്ലാസ്റ്റിക് ബോട്ടിലുകൾ തിരഞ്ഞെടുക്കാറുണ്ടോ? എങ്കിൽ സൂക്ഷിക്കുക; ഗ്ലാസ് ബോട്ടിലുകളാണ് സുരക്ഷിതം


മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ സാധാരണ ഗ്ലാസ് കുപ്പികളെ അപേക്ഷിച്ച് പ്ലാസ്റ്റിക് കുപ്പികളിൽ നിറച്ചു വരുന്ന മദ്യം കൂടുതൽ അപകടകാരിയാണെന്ന് എത്രപേർക്കറിയാം? കുറഞ്ഞ വിലയിലുള്ള മദ്യവും പോക്കറ്റ് ഫ്രണ്ട്‌ലി ബോട്ടിലുകളും ഭൂരിഭാഗവും പ്ലാസ്റ്റിക് പാക്കേജിംഗിലാണ് വിപണിയിലെത്തുന്നത്. എന്നാൽ ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്.

ആൽക്കഹോളും പ്ലാസ്റ്റിക്കും തമ്മിലുള്ള രാസപ്രവർത്തനം

മദ്യത്തിൽ അടങ്ങിയിരിക്കുന്ന ആൽക്കഹോൾ ഒരു മികച്ച ലായകമാണ് (Solvent). ചില പദാർത്ഥങ്ങളോട് രാസപരമായി അതിവേഗം പ്രതിപ്രവർത്തിക്കാനുള്ള സവിശേഷമായ കഴിവ് ആൽക്കഹോളിനുണ്ട്. പ്ലാസ്റ്റിക് കുപ്പികളിൽ മദ്യം സൂക്ഷിക്കുമ്പോൾ പ്ലാസ്റ്റിക്കിലെ ചില ഘടകങ്ങളുമായി ആൽക്കഹോൾ രാസപ്രവർത്തനത്തിൽ ഏർപ്പെടുന്നു. ഇത്തരത്തിലുള്ള മദ്യം ശരീരത്തിലെത്തുന്നത് മദ്യപാനം മൂലമുണ്ടാകുന്ന സാധാരണ ആരോഗ്യപ്രശ്നങ്ങളെക്കാൾ ഇരട്ടി ആഘാതമാണ് ശരീരത്തിന് ഉണ്ടാക്കുന്നത്.

പ്ലാസ്റ്റിക് കുപ്പികളുടെ ഘടന പൂർണ്ണമായും വായുവിനെ പ്രതിരോധിക്കുന്നതല്ല. വളരെ ചെറിയ അളവിൽ ഓക്സിജൻ പ്ലാസ്റ്റിക്കിലൂടെ അകത്തേക്ക് കടക്കാൻ സാധ്യതയുണ്ട്. ഇങ്ങനെ അകത്തുകടക്കുന്ന ഓക്സിജൻ മദ്യത്തിന്റെ സ്വാഭാവികതയെയും അതിന്റെ തനതായ ഗുണത്തെയും പൂർണ്ണമായി നഷ്ടപ്പെടുത്തും. എന്നാൽ ഗ്ലാസ് ബോട്ടിലുകളിൽ വായു ഒട്ടും അകത്തേക്ക് കടക്കാത്തതിനാൽ മദ്യം ദീർഘനാൾ സുരക്ഷിതമായിരിക്കും.ആൽക്കഹോളിന് വളരെ സങ്കീർണ്ണമായ ഒരു രാസഘടനയാണുള്ളത്. എഥനോൾ, വിവിധതരം ആൽക്കഹോളുകൾ, എസ്റ്ററുകൾ, ആൽഡിഹൈഡുകൾ തുടങ്ങി നിരവധി ജൈവ സംയുക്തങ്ങൾ (Organic Compounds) ഇതിൽ ഉൾപ്പെടുന്നു.

സാധാരണ പ്ലാസ്റ്റിക്കുകളിൽ പോലും ദോഷകരമായ പല ജൈവ പദാർത്ഥങ്ങളും അടങ്ങിയിട്ടുണ്ട്. കാലക്രമേണ ഇവ വിഘടിച്ച് മദ്യത്തിലേക്ക് കലരുകയും, അതിന്റെ രുചിയെയും സ്വാഭാവികതയെയും നശിപ്പിക്കുകയും ചെയ്യും. ഇത് പിന്നീട് മാരകമായ രാസവസ്തുക്കളായി മാറി ശരീരത്തിലെ അവയവങ്ങളെ ബാധിക്കുമെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.രാസപരമായി യാതൊരു പദാർത്ഥങ്ങളോടും പ്രതിവർത്തിക്കാൻ ഗ്ലാസിന് കഴിയില്ല. അതുകൊണ്ട് തന്നെ അതിൽ നിറയ്ക്കുന്ന മദ്യത്തിന്റെ രുചിക്കോ മണത്തിനോ ഗുണനിലവാരത്തിനോ യാതൊരു മാറ്റവും സംഭവിക്കില്ല. എന്നാൽ പ്ലാസ്റ്റിക് കുപ്പിയിൽ ദീർഘനാൾ സൂക്ഷിക്കുന്ന മദ്യത്തിന്റെ യഥാർത്ഥ രുചിയും മണവും നഷ്ടമാകാൻ സാധ്യത കൂടുതലാണ്. ഇക്കാരണത്താലാണ് വിലകൂടിയതും പ്രീമിയം നിലവാരമുള്ളതുമായ മദ്യങ്ങൾ എപ്പോഴും ഗ്ലാസ് ബോട്ടിലുകളിൽ മാത്രം വിപണിയിലെത്തിക്കുന്നത്.


(നിയമപരമായ മുന്നറിയിപ്പ്: മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണ്. മാരകമായ രോഗങ്ങൾക്ക് കാരണമാകുന്നു.)


Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10