Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

1999-ന് ശേഷമുള്ള ഉയർന്ന മരണനിരക്ക്; ലോകത്ത് കോളറ ഭീതി വിതയ്ക്കുന്നതായി WHO റിപ്പോർട്ട്

1999-ന് ശേഷമുള്ള ഉയർന്ന മരണനിരക്ക്; ലോകത്ത് കോളറ ഭീതി വിതയ്ക്കുന്നതായി WHO റിപ്പോർട്ട്

ജനീവ: ലോകത്താകമാനം കോളറ ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിൽ ഭീതിജനകമായ വർധനവുണ്ടാകുന്നതായി ലോകാരോഗ്യ സംഘടനയുടെ (WHO) മുന്നറിയിപ്പ്. കഴിഞ്ഞ വർഷം രോഗികളുടെ എണ്ണത്തിൽ നേരിയ കുറവുണ്ടായെങ്കിലും മരണസംഖ്യയിൽ 30 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. 1999-ന് ശേഷം ഒരു വർഷത്തിനിടെ ലോകത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയർന്ന കോളറ മരണനിരക്കാണിത്. കഴിഞ്ഞ വർഷം 47 രാജ്യങ്ങളിൽ നിന്നായി 4,51,499 കേസുകളും 7,870 മരണങ്ങളും ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തെങ്കിലും, പരിശോധനകളും റിപ്പോർട്ടിങ്ങും കാര്യക്ഷമമല്ലാത്ത മേഖലകളിലെ യഥാർത്ഥ കണക്കുകൾ ഇതിലും ഇരട്ടിയാകാമെന്ന് ഡബ്ല്യു.എച്ച്.ഒ വ്യക്താമാക്കുന്നു.

ആകെ റിപ്പോർട്ട് ചെയ്ത കോളറ കേസുകളുടെയും മരണങ്ങളുടെയും 90 ശതമാനത്തോളവും അങ്കോള, ബംഗ്ലാദേശ്, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, നൈജീരിയ, സൗത്ത് സുഡാൻ, സുഡാൻ, യമൻ എന്നീ ഏഴ് രാജ്യങ്ങളിലാണ്. ഇതിൽ തന്നെ ആഫ്രിക്കൻ മേഖലയിലാണ് സ്ഥിതി ഏറ്റവും ഗുരുതരം. ആഫ്രിക്കയിൽ രോഗബാധയിൽ 34 ശതമാനവും മരണങ്ങളിൽ 58 ശതമാനവും വർധനവുണ്ടായി. റിപ്പോർട്ട് ചെയ്ത മരണങ്ങളിൽ അഞ്ചിൽ ഒന്നിലധികം ആശുപത്രികൾക്ക് പുറത്താണ് സംഭവിച്ചത് എന്നത് ചികിത്സ ലഭ്യമാകുന്നതിലെ പോരായ്മ വ്യക്തമാക്കുന്നു. ഇതിനെത്തുടർന്ന് നിർത്തിവെച്ചിരുന്ന മുൻകരുതൽ വാക്സിനേഷൻ നടപടികൾ പുനരാരംഭിക്കുകയും വാക്സിൻ ഉത്പാദനം 80 ദശലക്ഷമായി ഉയർത്തുകയും ചെയ്തിട്ടുണ്ട്.

കോളറയ്ക്കൊപ്പം മെനിഞ്ചൈറ്റിസ്, പ്ലേഗ് എന്നീ പകർച്ചവ്യാധികളെക്കുറിച്ചുള്ള വിവരങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആഫ്രിക്കൻ മെനിഞ്ചൈറ്റിസ് ബെൽറ്റിലെ 24 രാജ്യങ്ങളിൽ നിന്നായി കഴിഞ്ഞ വർഷം 21,526 കേസുകളും 971 മരണങ്ങളും റിപ്പോർട്ട് ചെയ്തു. അതേസമയം അഞ്ച് തരം ബാക്ടീരിയകളെ പ്രതിരോധിക്കുന്ന പുതിയ Men5CV വാക്സിൻ നൈജർ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ വിജയകരമായി വിതരണം ചെയ്തുവരുന്നു. കൂടാതെ 2019 മുതൽ 2025 വരെയുള്ള കാലയളവിൽ 10 രാജ്യങ്ങളിലായി 3,847 പ്ലേഗ് കേസുകളും 423 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, മഡഗാസ്കർ എന്നിവിടങ്ങളിൽ ഇത് പ്രതിരോധിക്കാൻ രോഗനിരീക്ഷണം അത്യാവശ്യമാണെന്നും ലോകാരോഗ്യ സംഘടന ഓർമ്മിപ്പിക്കുന്നു.

Related articles

See all
Popular News

അമേരിക്കയിലെ ഏറ്റവും വലിയ സ്റ്റീൽ പ്ലാന്റ് നിർമ്മിക്കാൻ എസ്സാർ ഗ്രൂപ്പ്; 1800 കോടി ഡോളറിന്...

Popular News

നേപ്പാളിൽ വൻ ഹിമപാതം: ഹിംലംഗ് ഹിമാൽ ബേസ് ക്യാമ്പിൽ ടെന്റുകൾക്ക് മുകളിലേക്ക് മഞ്ഞുമല ഇടിഞ്ഞ...

Popular News

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിൽ വൻ സാമ്പത്തിക പ്രതിസന്ധി; താരങ്ങളുടെ പ്രതിഫലം 25% വെട്ടിക്കുറ...

Popular News

ഇറാൻ യുദ്ധത്തിന് അമേരിക്കയുടെ ചെലവ് കുതിക്കുന്നു; 43.6 ബില്യൺ ഡോളർ പിന്നിട്ടു

Save your stories

Sign in