Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിൽ വൻ സാമ്പത്തിക പ്രതിസന്ധി; താരങ്ങളുടെ പ്രതിഫലം 25% വെട്ടിക്കുറച്ചു

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിൽ വൻ സാമ്പത്തിക പ്രതിസന്ധി; താരങ്ങളുടെ പ്രതിഫലം 25% വെട്ടിക്കുറച്ചു

കരീബിയൻ ക്രിക്കറ്റിനെ പിടിച്ചുകുലുക്കി സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നു. ചെലവുകൾ ചുരുക്കുന്നതിന്റെ ഭാഗമായി വാർഷിക കരാറിലുള്ള കളിക്കാരുടെ പ്രതിഫലത്തിൽ 25 ശതമാനം കുറവ് വരുത്തിയതായി ക്രിക്കറ്റ് വെസ്റ്റ് ഇൻഡീസ് പ്രഖ്യാപിച്ചു. ഇതിനുപുറമെ, സാമ്പത്തിക ബാധ്യത കാരണം ഈ വർഷത്തെ പുരുഷന്മാരുടെ സൂപ്പർ50 ടൂർണമെന്റും വനിതകളുടെ ടി20 ബ്ലേസ് ടൂർണമെന്റും പൂർണ്ണമായി റദ്ദാക്കാനും ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചു.

അന്താരാഷ്ട്ര താരങ്ങളുടെ കരാർ 12 മാസമായി തന്നെ തുടരുമെങ്കിലും ആഭ്യന്തര കളിക്കാരുടെ കരാർ കാലാവധി ഏഴ് മാസമായി ബോർഡ് ചുരുക്കി. നിലവിലെ കടുത്ത സാമ്പത്തിക വെല്ലുവിളികൾ മറികടക്കാൻ ഇത്തരം അനിവാര്യമായ നടപടികൾ എടുത്തേ മതിയാകൂ എന്ന് ചീഫ് എക്സിക്യൂട്ടീവ് ക്രിസ് ഡെഹ്റിംഗ് പറഞ്ഞു. കളിക്കാരുടെ യാത്രയും താമസവുമാണ് വലിയ ചിലവ് വരുത്തിവെക്കുന്നത്. ഈ ഘട്ടത്തിൽ ബോർഡിനോട് സഹകരിക്കുന്ന വെസ്റ്റ് ഇൻഡീസ് പ്ലെയേഴ്സ് അസോസിയേഷനും കളിക്കാർക്കും അദ്ദേഹം നന്ദി അറിയിച്ചു.

കഴിഞ്ഞ 15 വർഷത്തിനിടെ വിമാന യാത്രകൾക്കായി മാത്രം 80 മില്യൺ ഡോളറിലധികം (ഏകദേശം 670 കോടി രൂപ) ചെലവഴിക്കേണ്ടി വന്നതാണ് വിൻഡീസ് ബോർഡിന് തിരിച്ചടിയായത്. പ്രതിസന്ധി പരിഹരിക്കാൻ ഐസിസി അനുവദിച്ച 16 മില്യൺ ഡോളർ (ഏകദേശം 153 കോടി രൂപ) വായ്പ ലഭിക്കണമെങ്കിൽ ബോർഡിന് ചില സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കേണ്ടതുണ്ട്. റദ്ദാക്കിയ ടൂർണമെന്റുകൾക്ക് പകരം 2028 ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിനായി ഓരോ കരീബിയൻ രാജ്യങ്ങൾക്കും വെവ്വേറെ യോഗ്യതാ റൗണ്ട് മത്സരങ്ങൾ സംഘടിപ്പിക്കാനാണ് ക്രിക്കറ്റ് ബോർഡിന്റെ പുതിയ പദ്ധതി.

കരാർ തുക കുത്തനെ കുറച്ചതോടെ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ ഭാവി കൂടുതൽ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. നിലവിൽ തന്നെ കുറഞ്ഞ പ്രതിഫലം കാരണം പ്രമുഖ താരങ്ങൾ ദേശീയ ടീമിനേക്കാൾ ലോകമെമ്പാടുമുള്ള ഫ്രാഞ്ചൈസി ടി20 ലീഗുകളിൽ കളിക്കാനാണ് താത്പര്യം കാണിക്കുന്നത്. പ്രതിഫലം ഇനിയും വെട്ടിക്കുറച്ചത് കൂടുതൽ താരങ്ങൾ വാർഷിക കരാർ ഉപേക്ഷിക്കാൻ കാരണമായേക്കാം.



Related articles

See all
Popular News

ആരാധകർ കാത്തിരുന്ന ദൃശ്യങ്ങൾ പുറത്ത്; ക്രിസ്റ്റ്യാനോ റൊണാൾഡോ-ജോർജീന വിവാഹത്തിന്റെ ആദ്യ വീഡ...

Popular News

ലോകകാപ്പ് ജേതാക്കൾക്ക് ഇനി ചാമ്പ്യൻഷിപ്പ് മോതിരവും; ഫിഫയുടെ പുതിയ പ്രഖ്യാപനം

Popular News

ഇതിഹാസത്തിന് വിട: ഒക്ടോബർ 6-ന് റിവർപ്ലേറ്റ് സ്റ്റേഡിയത്തിൽ മെസിയുടെ അവസാന അന്താരാഷ്ട്ര മത്...

Popular News

ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ ഗോൾമഴ; ശ്രീലങ്കയെ 16-1ന് തകർത്തെറിഞ്ഞ് ഇന്ത്യ

Save your stories

Sign in