Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ആഭിചാരക്രിയയുടെ മറവിൽ 15-കാരിയെ പീഡിപ്പിക്കാൻ ശ്രമം; മുൻ ബിജെപി നേതാവ് ടി. രഞ്ജു അറസ്റ്റിൽ

ആഭിചാരക്രിയയുടെ മറവിൽ 15-കാരിയെ പീഡിപ്പിക്കാൻ ശ്രമം; മുൻ ബിജെപി നേതാവ് ടി. രഞ്ജു അറസ്റ്റിൽ

പത്തനംതിട്ട അടൂരിൽ ആഭിചാരക്രിയയുടെ മറവിൽ 15 വയസ്സുകാരിയായ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. മുൻ ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ കമ്മിറ്റി അംഗമായ ടി. രഞ്ജുവിനെയാണ് അടൂർ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനുള്ള പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

പെൺകുട്ടിയുടെ സ്വന്തം വീട്ടിൽ വെച്ചാണ് പ്രതി പീഡനശ്രമം നടത്തിയത്. ആഭിചാരക്രിയകളുടെ പേരിൽ വിശ്വാസം പിടിപറ്റി അതിക്രമത്തിന് മുതിരുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഭയന്ന പെൺകുട്ടി വിവരം രക്ഷിതാക്കളെ അറിയിക്കുകയും, തുടർന്ന് മാതാപിതാക്കൾ ഉടൻ തന്നെ അടൂർ പോലീസിൽ പരാതി നൽകുകയുമായിരുന്നു. രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ ദ്രുതഗതിയിലുള്ള അന്വേഷണത്തിലാണ് പ്രതിയെ വലയിലാക്കിയത്. അറസ്റ്റിലായ പ്രതി ടി. രഞ്ജുവിനെ നടപടിക്രമങ്ങൾക്ക് ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും.

Related articles

See all
Popular News

ബില്ലിന്റെ പേരില്‍ തര്‍ക്കം; റാന്നിയില്‍ ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച മുന്‍ എം.എല്‍.എയു...

Popular News

പത്തനംതിട്ട സിപിഎമ്മില്‍ പൊട്ടിത്തെറി; ബിജെപി വിട്ടെത്തിയ ആളെ ക്ഷണിതാവാക്കിയതില്‍ നേതൃത്വത...

Popular News

ശബരിമല സന്നിധാനത്തെ മുറി ബുക്കിംഗ് പൂർണ്ണമായും ഓൺലൈനിലേക്ക്; ദിവസവും 400 മുറികൾ ലഭ്യമാകും

Popular News

പത്തനംതിട്ട ഉപതിരഞ്ഞെടുപ്പ്: നാലിൽ നാലിലും യു.ഡി.എഫ് മുന്നേറ്റം; സി.പി.എമ്മിന്റെ സിറ്റിങ്...

Save your stories

Sign in