മന്നം ജയന്തി സമ്പൂർണ്ണ അവധിയാക്കാത്തതില്‍ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എൻഎസ്എസ്
Jaihind TV News Report
Jaihind TV Web Desk
January 02, 2022
1 min read
•
Updated: June 10, 2026
കോട്ടയം : സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി എൻഎസ്എസ്. മന്നം ജയന്തി ദിനം സമ്പൂര്‍ണ്ണ അവധിയാക്കാത്തതിലുള്ള പ്രതിഷേധം അറിയിച്ച് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പ്രസ്താവനയിറക്കി. എൻഎസ്എസിനോടുള്ള സമീപനം തിരുത്തിയില്ലെങ്കിൽ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നും എൻഎസ്എസ് പ്രസ്താവനയിൽ പറയുന്നു.
മന്നം ജയന്തി പൊതു അവധി ആക്കണമെന്നുള്ള ആവശ്യത്തോട് സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നിലപാടില്‍ എൻഎസ്എസിന് കടുത്ത അതൃപ്തിയാണുള്ളത്. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് മന്നം ജയന്തി പൊതു അവധി ആയി പ്രഖ്യാപിച്ചിരുന്നു. ഈ അവധി നെഗോഷ്യബിൾ ഇൻസ്ട്രമെന്‍റ്സ് ആക്ടിന്‍റെ
പരിധിയിൽ കൂടി കൊണ്ടുവരണം എന്ന ആവശ്യമാണ് ഇപ്പോഴത്തെ സർക്കാരിനോട് ഉന്നയിച്ചത്.
അർഹതപ്പെട്ട ഈ ആവശ്യം പല തവണ ഉന്നയിച്ചെങ്കിലും മുടന്തൻ ന്യായങ്ങൾ പറഞ്ഞ് ആവശ്യം തള്ളുകയാണ് ഇപ്പോഴത്തെ സർക്കാർ ചെയ്യുന്നതെന്ന് എന്‍എസ്എസ് ചൂണ്ടിക്കാട്ടുന്നു. എന്‍എസ്എസിനെ അവഗണിക്കുന്നവര്‍ മന്നത്തെ നവോത്ഥാന നായകരാക്കി ചിത്രം ഉയര്‍ത്തിക്കാട്ടിയിട്ടുണ്ടെന്നും ജി സുകുമാരന്‍ നായർ ചൂണ്ടിക്കാട്ടി.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10