IPL FINAL| ഐപിഎല്ലില്‍ ഇന്ന് പുതിയ കിരീടാവകാശികള്‍ പിറക്കും; ആദ്യ കിരീടം ലക്ഷ്യമിട്ട് ബാംഗ്ലൂരും പഞ്ചാബും
Jaihind TV News Report
Jaihind TV Web Desk
June 03, 2025
1 min read
•
Updated: June 05, 2026
ഐപിഎല്‍ പതിനെട്ടാം സീസണിലെ അവസാന പോര് ഇന്ന്. ഫൈനല്‍ മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സ്-റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പോരാട്ടം. ഇന്ന് രാത്രി 7:30ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് മത്സരം. നിലവില്‍ ഒരു കിരീടം പോലും ഇരുടീമുകള്‍ക്കുമില്ല. അതിനാല്‍ ഈ സീസണില്‍ കപ്പുയര്‍ത്തുന്നത് പുതിയ ടീമാകുമെന്നതാണ് പ്രത്യേക.
ആവേശപ്പോരാട്ടത്തോടെ ഇക്കൊല്ലത്തെ ഐപിഎല്‍ സീസണ്‍ വിരാമമിടും. സീസണ്‍ അവസാനിക്കുമ്പോള്‍ കപ്പ് സ്വന്തമാക്കിയ ടീമുകളുടെ ലിസ്റ്റില്‍ ഇനിമുതല്‍ പുതിയൊരു ടീം കൂടി ഇടംപിടിക്കും. നിലവില്‍ പഞ്ചാബിനും ബാംഗ്ലൂരിനും ഒരു കപ്പ് പോലുമില്ല. അതിനാല്‍, ഇന്നത്തെ മല്‍സരത്തിന് ആവേശം കൂടും. ഒന്നാം ക്വാളിഫയറില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ പഞ്ചാബിനെ 8 വിക്കറ്റിന് തകര്‍ത്താണ് ബാംഗ്ലൂര്‍ ആദ്യം ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചത്. രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ച് പഞ്ചാബും ഫൈനലില്‍ കടന്നതോടെ ഇരുടീമുകളും വീണ്ടും നേര്‍ക്കുനേര്‍ എത്തിയിരിക്കുകയാണ്. ഇതോടെ ഏറ്റവും ആവേശകരമായ മല്‍സരത്തിനാകും ഇന്ന് സ്‌റ്റേഡിയം സാക്ഷ്യം വഹിക്കുക.
ഐപിഎല്‍ ആരംഭിച്ച കാലം മുതല്‍ കപ്പിനായി മത്സരിച്ചിട്ടും ഭാഗ്യം തുണയ്ക്കാതെ പോയ ടീമാണ് ആര്‍സിബി. നിരവധി തവണ പ്ലേഓഫില്‍ എത്തിയിട്ടും കപ്പ് സ്വന്തമാക്കാന്‍ ടീമിന് കഴിഞ്ഞിട്ടില്ല. എന്നാല്‍ ഇക്കൊല്ലം തികഞ്ഞ ആത്മവിശ്വാസത്തിലും മികച്ച കളിക്കാരെയും കൊണ്ട് സമ്പന്നമാണ് ആര്‍സിബി. നിര്‍ണായക ടോസ് നേടിയാല്‍ മികച്ച ബാറ്റിംഗ് നിരയും ബൗളിംഗ് നിരയും കൊണ്ട് കളി വരുതിയിലാക്കാനും, ആദ്യ കിരീടം എന്ന സ്വപ്‌നം സ്വന്തമാക്കാനും ആര്‍സിബിക്ക് നിലവിലെ ഫോമില്‍ കഴിയും.
അതേസമയം, ആദ്യ ക്വാളിഫയര്‍ തോറ്റ് രണ്ടാം ക്വാളിഫയറിന് ഇറങ്ങിയ പഞ്ചാബിന്റെ പ്ലേയിങ് ഇലവനെ പേടിക്കുക തന്നെ വേണം. ഇത്രയും സീസണുകളിലായി ടീമിലെ താരങ്ങളെയും, ക്യാപ്റ്റനെയും, കോച്ചിനെയും മാറ്റിമാറ്റി പരീക്ഷിച്ച പഞ്ചാബിന് ഇക്കൊല്ലം കപ്പുയര്‍ത്താന്‍ ശേഷിയുള്ള റിക്കി പേണ്ടിങ്ങിന്റെ കീഴിലുള്ള, ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ നയിക്കുന്ന മികച്ച ടീമിനെയാണ് ലഭിച്ചിരിക്കുന്നത്. അവസാന മല്‍സരത്തിലുള്‍പ്പെടെ ക്യാപ്റ്റന്‍ എന്ന നിലയില്‍ ശ്രേയസ് അയ്യരും, പഞ്ചാബ് കിംഗ്‌സും നിരവധി റെക്കോര്‍ഡുകളാണ് സ്വന്തമാക്കിയിരിക്കുന്നത്. ഇന്ന് കിരീടം നേടിയാല്‍ മറ്റൊരു നേട്ടവും സ്വന്തമാക്കാനുള്ള അവസരം ടീമിനുണ്ടാകും. എന്തായാലും, ഇത്തവണ ആവേശോജ്വല മല്‍സരങ്ങള്‍ക്കാണ് ഐപിഎല്‍ സാക്ഷ്യം വഹിച്ചത്. പുതിയൊരു കിരീടാവകാശിയെ സമ്മാനിച്ചു കൊണ്ട് ഇത്തവണത്തെ ഐപിഎല്‍ മല്‍സരങ്ങള്‍ക്കു അവസാനമാകും. ഇനി ക്രിക്കറ്റ് ആരാധകര്‍ അടുത്ത കൊല്ലത്തേക്കുള്ള കാത്തിരിപ്പിലേക്ക്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10