Logo
Sat, Jun 27, 2026 • 03:11 PM
LIVE TV
Watch

No business videos available

No Middle East videos available

മൈസൂരു പീഡനം : പ്രതികളെ വെടിവച്ചു കൊല്ലണമെന്ന് കുമാരസ്വാമി ; വിവാദം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 28, 2021
1 min read Updated: June 09, 2026
SHARE:
SAVE: Login to save

മൈസൂരു പീഡനം : പ്രതികളെ വെടിവച്ചു കൊല്ലണമെന്ന് കുമാരസ്വാമി ; വിവാദം
Rape-victim ബെംഗളൂരു : മൈസൂരു കൂട്ടപീ‍ഡന കേസിലെ പ്രതികളെ, ഹൈദരാബാദ് മാതൃകയിൽ പൊലീസ് വെടിവച്ചു കൊല്ലണമെന്ന അഭിപ്രായവുമായി ദൾ നിയമസഭാ കക്ഷി നേതാവ് കുമാരസ്വാമി. ഇങ്ങനെയുള്ളവർ ജയിലിൽ കിടന്ന ശേഷം ജാമ്യത്തിലിറങ്ങാൻ അനുവദിച്ചു കൂടാ. ഹൈദരാബാദ് പൊലീസിന്‍റെ  നടപടി കർണാടകയും മാതൃകയാക്കണം. എന്നാല്‍ മുൻ മുഖ്യമന്ത്രി കൂടിയായ കുമാരസ്വാമിയുടെ പ്രസ്താവനയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനമാണ് ഉയരുന്നത്. പ്രതികളെ പൊലീസ് വെടിവച്ചു കൊല്ലുന്നത് ക്രിമിനൽ കുറ്റമല്ലേ എന്ന് സുപ്രീം കോടതി അഭിഭാഷകനായ കെവി ധനഞ്ജയ് ട്വീറ്റ് ചെയ്തു. മൈസൂരു പീഡന സംഭവത്തെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്ന ബിജെപി എംപി ജി.എം.സിദ്ധേശ്വരയുടെ പ്രതികരണവും വിവാദമായി. താൻ കണ്ടിട്ടുമില്ല, മൈസൂരുവിനെ പ്രതിനിധീകരിക്കുന്ന ആളുമല്ലെന്നായിരുന്നു എംപിയുടെ പ്രതികരണം.  
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10