Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കേരള ബാങ്ക് : സഹകരണ സ്ഥാപനങ്ങളെ തകർക്കാന്‍ സർക്കാര്‍ ശ്രമമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

കേരള ബാങ്ക് : സഹകരണ സ്ഥാപനങ്ങളെ തകർക്കാന്‍ സർക്കാര്‍ ശ്രമമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍
Mullappally-Ramachandran-PC കേരള ബാങ്കിന്‍റെ പ്രഖ്യാപനം നിയമാനുസൃതമല്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കേരളത്തിലെ സഹകരണ സ്ഥാപനങ്ങളെ തകർക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. കേരള ബാങ്കിന്‍റെ പ്രവർത്തനങ്ങളുമായി കോൺഗ്രസ് സഹകരിക്കില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കൊച്ചിയിൽ പറഞ്ഞു. ജില്ലാ ബാങ്കുകൾ പിരിച്ച് വിടാൻ ആർക്കും അവകാശമില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. സഹകരണ പ്രസ്ഥാനങ്ങളെ തകർത്തല്ല കേരള ബാങ്ക് സ്ഥാപിക്കേണ്ടത്. കേരള ബാങ്കിന്‍റെ പ്രവർത്തനം കോൺഗ്രസ് അംഗീകരിക്കില്ല. കേരള ബാങ്കിന്‍റെ ഉദ്ഘാടന ചടങ്ങ് അടക്കമുള്ള പരിപാടികളിൽ കോൺഗ്രസിൽ നിന്ന് ആരും പങ്കെടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ജില്ലാ ബാങ്കുകൾ പിരിച്ചുവിടാൻ എവിടെ നിന്നാണ് അവകാശം കിട്ടിയതെന്നും അദ്ദേഹം ചോദിച്ചു. എല്ലാ വാർഡ് തലങ്ങളിലും മഹാത്മാ കുടുംബ സംഗമങ്ങൾ നടത്തും. സംസ്ഥാന സർക്കാരിന്‍റെ അഴിമതി സ്വജനപക്ഷപാതം തുടങ്ങിയവിഷയങ്ങൾ ഉയർത്തി ഡിസംബർ 21ന് സംസ്ഥാനത്തെ കളക്ട്രേറ്റുകളിലേക്കും സെക്രട്ടേറിയറ്റിലേക്കും മാർച്ച് നടത്തുമെന്നും കെ.പി.സി.സി പ്രസിഡന്‍റ് വ്യക്തമാക്കി. ജനുവരി 20 മുതൽ ഫെബ്രുവരി 20 വരെ ജില്ലാ കോൺഗ്രസ് കമ്മിറ്റികൾ പദയാത്രകൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എറണാകുളത്ത് നടന്ന ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റുമാരുടെ യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍. കെ.പി.സി.സി ജനറൽ സെക്രട്ടറി ശൂരനാട് രാജശേഖരൻ, ഡി.സി.സി പ്രസിഡന്‍റുമാരായ ടി.ജെ വിനോദ് എം.എൽ.എ, ടി സിദ്ദിഖ് തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in