Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മുല്ലപ്പെരിയാറിൽ നിർണായക പരിശോധന! സുപ്രീം കോടതി നിയോഗിച്ച വിദഗ്ധ സമിതി അണക്കെട്ടിലെത്തി; ഒന്നാം ഘട്ടം പൂർത്തിയായി

മുല്ലപ്പെരിയാറിൽ നിർണായക പരിശോധന! സുപ്രീം കോടതി നിയോഗിച്ച വിദഗ്ധ സമിതി അണക്കെട്ടിലെത്തി; ഒന്നാം ഘട്ടം പൂർത്തിയായി

തേക്കടി: മുല്ലപ്പെരിയാർ അണക്കെട്ടിൽ സുപ്രീം കോടതി നിർദേശപ്രകാരം കേന്ദ്ര സർക്കാർ നിയോഗിച്ച അഞ്ചംഗ വിദഗ്ധ സമിതിയുടെ ഒന്നാം ഘട്ട സമഗ്ര സുരക്ഷാ പരിശോധനകൾ പൂർത്തിയായി. എൻ.എച്ച്.പി.സി.  മുൻ ചെയർമാനും ചീഫ് എക്സിക്യൂട്ടീവ് എൻജിനീയറുമായ ബൽരാജ് ജോഷിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അണക്കെട്ടിലും അനുബന്ധ പ്രദേശങ്ങളിലും സുരക്ഷാ പരിശോധനകളും പഠനങ്ങളും നടത്തുന്നത്.

രാവിലെ തേക്കടിയിലെത്തിയ സംഘം ബോട്ട് മാർഗ്ഗമാണ് മുല്ലപ്പെരിയാർ അണക്കെട്ടിലേക്ക് തിരിച്ചത്. പരിശോധനയുടെ ഭാഗമായി പ്രധാന അണക്കെട്ട്, ബേബി ഡാം, സ്പിൽവേയിലെ സ്ലൂയിസുകൾ, ഗാലറികൾ, മഴമാപിനികൾ, ഭൂകമ്പമാപിനികൾ എന്നിവ സംഘം നേരിട്ടെത്തി വിലയിരുത്തി. അടുത്ത രണ്ട് ദിവസങ്ങളിൽ കൂടി വിദഗ്ധ സംഘത്തിന്റെ പരിശോധന തുടരും.

സെപ്റ്റംബർ നാലിന് കുമളിയിലെ മുല്ലപ്പെരിയാർ ഓഫീസിൽ ചേരുന്ന ഉന്നതതല യോഗത്തിൽ പരിശോധന സംബന്ധിച്ച വിശദവിവരങ്ങൾ സംഘം ചർച്ച ചെയ്യും. തുടർന്ന് ഡൽഹിക്ക് തിരിക്കുന്ന സമിതി, കേന്ദ്ര ജലവിഭവ കമ്മീഷൻ, സെൻട്രൽ ഡാം പ്രൊട്ടക്ഷൻ കമ്മീഷൻ, സുപ്രീം കോടതി എന്നിവർക്ക് സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കും.


Related articles

See all
Popular News

"കെ.കെ. ജയചന്ദ്രനെ തോൽപ്പിക്കാൻ സിപിഎം നേതാക്കൾ സമീപിച്ചു, ശബ്ദരേഖ കൈയിലുണ്ട്"; വൻ വെളിപ്പ...

Popular News

വട്ടവട കൊട്ടക്കമ്പൂർ മണ്ണിടിച്ചിൽ: മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായവും പരുക്കേറ്റവർക്ക് സ...

Popular News

ഇടുക്കി വട്ടവടയിൽ മണ്ണിടിച്ചിൽ; സഹോദരങ്ങളായ രണ്ടുപേർക്ക് ദാരുണാന്ത്യം, ഒരാൾക്ക് ഗുരുതര പരു...

Popular News

'പിണറായി പറഞ്ഞതെല്ലാം കളവ്, അന്വേഷണം തടയാൻ പാർട്ടിയെ കവചമാക്കുന്നു'; ഇഡി കേസില്‍ പിണറായി വ...

Save your stories

Sign in