Logo
CHANGE MODE
Fri, Jun 05, 2026 • 05:50 PM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

ലോക വനിതാ ബോക്‌സിങ് ചാംപ്യൻഷിപ്പിൽ മേരികോമിന് വെങ്കലം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
October 12, 2019
1 min read Updated: June 04, 2026
Share:

ലോക വനിതാ ബോക്‌സിങ് ചാംപ്യൻഷിപ്പിൽ മേരികോമിന് വെങ്കലം
Mary-Com-1 ലോക വനിതാ ബോക്‌സിങ് ചാംപ്യൻഷിപ്പിൽ ഇന്ത്യന്‍ താരം എം.സി. മേരികോമിന് വെങ്കലം. സെമിയിൽ രണ്ടാം സീഡായ തുർക്കി താരത്തോട് തോറ്റു. ലോകചാമ്പ്യൻഷിപ്പിൽ 8 മെഡൽ നേടുന്ന ആദ്യ താരമെന്ന ബഹുമതിയും മേരികോം സ്വന്തമാക്കി. 51 കിലോ ഫ്ലൈവെയ്റ്റ് വിഭാഗത്തിൽ രണ്ടാം സീഡ് താരവും യൂറോപ്യൻ ജേതാവുമായ തുർക്കിയുടെ ബുസെനാസ് കാകി റോഗ്‌ലുവിനോടാണ് മേരികോം പരാജയപ്പെട്ടത്. സെമിഫൈനലിൽ ഏഴാം സ്വർണം ലക്ഷ്യമിട്ടിറങ്ങിയ മേരി സെമിയില്‍ പരാജയപ്പെട്ടെങ്കിലും ചരിത്രനേട്ടവുമായാണ് മടങ്ങുന്നത്. ക്യൂബയുടെ ഇതിഹാസ താരം ഫെലിക്‌സ് സാവോന്‍റെ റെക്കോർഡാണ് മേരി മറികടന്നത്. 6 സ്വർണവും, ഒരു വെള്ളിയുമായിരുന്നു നിലവിലെ റെക്കോഡ്. ഇന്നത്തെ വെങ്കലത്തോടെ മേരിയുടെ മെഡല്‍ നേട്ടം ആറ് സ്വർണവും ഒരു വെള്ളിയും ഒരു വെങ്കലവും ആയി. പങ്കെടുത്ത ഏഴു ലോക ചാമ്പ്യൻഷിപ്പുകളിലും ഓരോ മെഡൽ നേടിയ മറ്റൊരു താരവും ഇല്ല. അതേസമയം, റെഫറിയുടെ തീരുമാനത്തിനെതിരെ ഇന്ത്യ അപ്പീല്‍ നല്‍കിയിട്ടുണ്ട്.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10