Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

നിയന്ത്രണ ആഹ്വാനം: 12 വര്‍ഷത്തെ പരാജയഭാരം ജനങ്ങളുടെ മേല്‍ കെട്ടിവയ്ക്കരുതെന്ന് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ

നിയന്ത്രണ ആഹ്വാനം: 12 വര്‍ഷത്തെ പരാജയഭാരം ജനങ്ങളുടെ മേല്‍ കെട്ടിവയ്ക്കരുതെന്ന് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യം കടുത്ത നിയന്ത്രണങ്ങളിലേക്ക് നീങ്ങണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ. ഫെബ്രുവരിയില്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷം ആരംഭിച്ചപ്പോള്‍ തന്നെ അതിന്റെ ആഘാതങ്ങള്‍ കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടിയിരുന്നതാണ്. സാമ്പത്തിക വ്യവസ്ഥയുടെ തകര്‍ച്ച, രൂപയുടെ മൂല്യത്തകര്‍ച്ച, ഇന്ധന വിലക്കയറ്റം, കര്‍ഷകര്‍ നേരിടുന്ന വളം ക്ഷാമം, മരുന്നുകളുടെ വില വര്‍ധനവ് തുടങ്ങി രാജ്യത്തെ സാധാരണക്കാരെ ബാധിക്കുന്ന നിരവധി പ്രശ്‌നങ്ങളെക്കുറിച്ച് അന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നതായും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

രാജ്യം വലിയൊരു പ്രതിസന്ധിയിലേക്ക് നീങ്ങുമ്പോഴും പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെയും റോഡ് ഷോകളുടെയും തിരക്കിലായിരുന്നുവെന്ന് ഖര്‍ഗെ ആരോപിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് അന്ന് ജനങ്ങളോട് പറഞ്ഞ പ്രധാനമന്ത്രി, തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മലക്കം മറിയുകയാണ്. ഇന്ധനം ലാഭിക്കണമെന്നും, അനാവശ്യ സാധനങ്ങള്‍ വാങ്ങരുതെന്നും, ജോലി വീട്ടിലിരുന്ന് ചെയ്യണമെന്നുമൊക്കെയുള്ള ഉപദേശങ്ങള്‍ ഇപ്പോള്‍ നല്‍കുന്നത് സ്വന്തം ഭരണപരാജയം മറയ്ക്കാനാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കഴിഞ്ഞ 12 വര്‍ഷത്തെ ഭരണപരാജയങ്ങളുടെ ഭാരം രാജ്യത്തെ സാധാരണക്കാരായ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കരുതെന്ന് ഖര്‍ഗെ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. മറ്റുള്ളവരെ ഉപദേശിക്കാന്‍ പലര്‍ക്കും വലിയ കഴിവുണ്ടെന്ന ഗോസ്വാമി തുളസീദാസിന്റെ വരികള്‍ ഉദ്ധരിച്ചാണ് ഖര്‍ഗെ മോദിയുടെ നടപടിയെ പരിഹസിച്ചത്. ഉപദേശങ്ങളല്ല, മറിച്ച് സാമ്പത്തിക തകര്‍ച്ചയില്‍ നിന്നും ജനങ്ങളെ രക്ഷിക്കാനുള്ള വ്യക്തമായ കര്‍മ്മപദ്ധതികളാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി.

Related articles

See all
Popular News

ഫ്ലൈദുബായ് വിമാനത്തിലെ വൻദുരന്തം ഒഴിവാക്കി; ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ഛറിന് ഇസ്...

Popular News

വിദ്യാർത്ഥി സംവാദത്തിനായി രാഹുൽ ഗാന്ധി ചെന്നൈയിൽ; മുഖ്യമന്ത്രി സി. ജോസഫ് വിജയുമായി കൂടിക്ക...

Popular News

മോദി 'പാനിക്' ആണ്; ഗ്യാനേഷ് കുമാറിനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ പതനത്തിലേക്ക് നയിക്കും: കെസ...

Popular News

'പ്രതിഷേധം തുടങ്ങും മുന്‍പേ മോദി തോല്‍വി സമ്മതിച്ചു'; ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധിക്കാന...

Save your stories

Sign in