Logo
Sun, Jun 07, 2026 • 02:56 PM
LIVE TV
Watch

No business videos available

No Middle East videos available

RAHUL GANDHI| മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് അട്ടിമറി ആക്ഷേപം: രാഹുല്‍ ഗാന്ധിയെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 24, 2025
1 min read Updated: June 06, 2026
SHARE:
SAVE: Login to save

RAHUL GANDHI|  മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് അട്ടിമറി ആക്ഷേപം: രാഹുല്‍ ഗാന്ധിയെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍
മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് അട്ടിമറി ആക്ഷേപത്തില്‍ ലോക് സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ആരോപണങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. പരാതികളുണ്ടെങ്കില്‍ കോടതിയെ സമീപിക്കുകയാണ് വേണ്ടതെന്നും കമ്മീഷന്‍ പറഞ്ഞു. ഇക്കാര്യം വ്യക്തമാക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഹുല്‍ ഗാന്ധിക്ക് കത്ത് അയച്ചു. മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി നേരത്തെ ക്രമക്കേട് ആരോപണം ഉയര്‍ത്തിയിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കുന്നതില്‍ കൃത്രിമം കാണിക്കുന്നത് മുതല്‍ വോട്ടര്‍ പട്ടികയില്‍ വ്യാജ വോട്ടര്‍മാരെ ചേര്‍ക്കുന്നത് വരെ ഉള്‍പ്പെടുന്നതാണ് ഈ ക്രമക്കേട്. അടുത്ത ഘട്ടത്തില്‍ വോട്ടര്‍മാരുടെ എണ്ണം പെരുപ്പിച്ച് കാട്ടുന്നു, ബിജെപിക്ക് വിജയിക്കേണ്ട ഇടത്ത് കള്ളവോട്ട് ചെയ്യുന്നു, ശേഷം അതിന്റെ തെളിവുകള്‍ മറച്ചുവെക്കുകയാണെന്നും രാഹുല്‍ ഗാന്ധി ലേഖനത്തില്‍ പറയുന്നു. ഇങ്ങനെയാണ് മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചതെന്നാണ് രാഹുല്‍ ഗാന്ധിയുടെ ആരോപണം. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളും അട്ടിമറിക്കപ്പെടാമെന്ന് രാഹുല്‍ സംശയം പ്രകടിപ്പിച്ചിരുന്നു. എല്ലാം നിശ്ചയിച്ച് ഉറപ്പിച്ച പോലെ നടക്കുന്നുവെന്നുമാണ് രാഹുലിന്റെ വിമര്‍ശനം. 45 ദിവസത്തിനുശേഷം തിരഞ്ഞെടുപ്പ് ഫലം ചോദ്യംചെയ്യപ്പെട്ടില്ലെങ്കില്‍ തിരഞ്ഞെടുപ്പിന്റെ സിസിടിവി, വെബ്കാസ്റ്റിംഗ്, വീഡിയോ ദൃശ്യങ്ങള്‍ എന്നിവ നശിപ്പിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി രംഗത്തുവന്നത്. ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ നല്‍കുന്നതിന് പകരം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തെളിവുകള്‍ ഇല്ലാതാക്കുകയാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. സിസിടിവി ദൃശ്യങ്ങള്‍ നല്‍കാനാവില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നു. ദൃശ്യങ്ങളും നശിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നു. 'മാച്ച് ഫിക്സ്ഡ്' ആണ്. എല്ലാം നിശ്ചയിച്ചുറച്ചത് പോലെ മാത്രം നടക്കുമെന്നും ഇനി വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളും അട്ടിമറിക്കപ്പെടാമെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. ഇക്കഴിഞ്ഞ മെയ് 30ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാനങ്ങളിലെ മുഖ്യ ഇലക്ട്രല്‍ ഓഫീസര്‍മാര്‍ ക്കയച്ച കത്തിലാണ് 45 ദിവസത്തിനുശേഷം തിരഞ്ഞെടുപ്പിന്റെ സിസിടിവി, വെബ്കാസ്റ്റിംഗ്, വീഡിയോ ദൃശ്യങ്ങള്‍ നശിപ്പിക്കാനുള്ള വിവാദ നിര്‍ദ്ദേശം. ഇലക്ട്രോണിക് ഡേറ്റ ഉപയോഗിച്ചുള്ള ദുരുദ്ദേശപരമാ യ പ്രചാരണം തടയാനെന്ന പേരിലാണ് നിര്‍ദ്ദേശം. തിരഞ്ഞെടുപ്പ് ഫലം വന്ന് പരാതികളുണ്ടെങ്കില്‍ 45 ദിവസത്തിനുള്ളില്‍ നല്‍കണമെന്നാണ് ജനാധിപത്യ നിയമത്തിലെ വ്യവസ്ഥ. ഈ സമയ പരിധി കണക്കിലെടുത്താണ് ദൃശ്യങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള സമയവും 45 ദിവസമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിജപ്പെടുത്തിയത്. കഴിഞ്ഞ ഡിസംബറില്‍ സിസിടിവി ദൃശ്യങ്ങള്‍ പൊതു ജനങ്ങള്‍ക്ക് ലഭ്യമാക്കാനാവില്ലെന്ന് വ്യക്തമാക്കി വ്യവസ്ഥകളില്‍ ഭേദഗതി വരുത്തിയിരുന്നു. പിന്നാലെയാണ് അടുത്ത നിര്‍ദ്ദേശം. മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പി ല്‍ അട്ടിമറി ആരോപണം ഉന്നയിച്ച് പോളിംഗ് ബൂത്തുകളിലെ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമാക്കണമെ ന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. നല്‍കാനാവില്ലെന്നും വോട്ടര്‍ പട്ടിക ലഭ്യമാക്കാമെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം. ഈ സാഹചര്യത്തില്‍ കൂടിയാണ് രാഹുലിന്റെ വിമര്‍ശനം.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10