മിജോങ് ചുഴലിക്കാറ്റ്; ആന്ധ്രാപ്രദേശില്‍ ശക്തമായ മഴ; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
Jaihind TV News Report
Jaihind TV Web Desk
December 05, 2023
1 min read
•
Updated: June 05, 2026
അമരാവതി: മിജോങ് ചുഴലിക്കാറ്റ് കര തൊട്ടതോടെ ആന്ധ്രാപ്രദേശില്‍ ശക്തമായ മഴ. നെല്ലൂരിനും മച്ചലിപട്ടണത്തിനും ഇടയിലാണ് ചുഴലിക്കാറ്റ് കര തൊട്ടത്. അതേസമയം സംസ്ഥാനത്ത് എട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുപ്പതി, നെല്ലൂർ, പ്രകാശം, കൃഷ്ണ, വെസ്റ്റ് ഗോദാവരി, കോനസീമ, കാകിനാഡ എന്നീ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആന്ധ്ര തീരത്ത് കടൽക്ഷോഭവും രൂക്ഷമായിരിക്കുകയാണ്. ആറടി വരെ ഉയരത്തിൽ തിരമാലകൾ വീശുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ചുഴലിക്കാറ്റിനെ തുടർന്ന് ആന്ധ്ര വഴിയുള്ള കൂടുതൽ ട്രെയിനുകൾ റദ്ദാക്കി. സംസ്ഥാനത്ത് ഇന്ന് മുഴുവൻ കനത്ത മഴ തുടരുമെന്നാണ് അറിയിപ്പ്. നാളെ ഒറ്റപ്പെട്ടയിടങ്ങളിലും മഴയുണ്ടാകും. വിവിധയിടങ്ങളിലായി രക്ഷാപ്രവർത്തനത്തിന് 29 എൻഡിആർഎഫ് യൂണിറ്റുകളെ വിന്യസിച്ചിട്ടുണ്ട്.
അതേസമയം മിജോങ് ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ചെന്നൈയിൽ മരിച്ചവരുടെ എണ്ണം എട്ടായി. നിലവില്‍ മഴയുടെ ശക്തി കുറഞ്ഞതോടെ വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്. വിമാനത്താവളത്തിന്‍റെ പ്രവർത്തനം പുനരാരംഭിച്ചിട്ടുണ്ട്. നാലു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധി നല്‍കിയിട്ടുണ്ട്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10