ലോക്സഭാ തിരഞ്ഞെടുപ്പ് ക്ലൈമാക്സിലേക്ക്; ആറാം ഘട്ട വോട്ടെടുപ്പ് നാളെ
Jaihind TV News Report
Jaihind TV Web Desk
May 24, 2024
1 min read
•
Updated: June 09, 2026
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ആറാം ഘട്ട വോട്ടെടുപ്പ് നാളെ. ഡൽഹിയിലെ ഏഴിടങ്ങളിൽ ഉൾപ്പെടെ രാജ്യത്തെ 58 മണ്ഡലങ്ങളാണ് നാളെ വിധിയെഴുതുന്നത്. 889 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. ഉത്തർ പ്രദേശിലെ 14, ബിഹാർ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ 8, ഒഡീഷയിലെ 6, ഝാർഖണ്ഡിലെ 4, ഹരിയാനയിലെ 10, ഡൽഹിയിലെ 7-ഉം ലോക്‌സഭാ മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുക. മെഹബൂബ മുഫ്തി, മനേക ഗാന്ധി, മനോഹർ ലാൽ ഖട്ടർ, ദീപേന്ദ്ര സിംഗ് ഹൂഡ, കനയ്യ കുമാർ, രാജ് ബബ്ബാർ, ബാൻസുരി സ്വരാജ്, മനോജ് തിവാരി, ധർമ്മേന്ദ്ര പ്രധാൻ, സംബിത് പത്ര എന്നിവരാണ മത്സരരംഗത്തുള്ള പ്രമുഖർ.
889 സ്ഥാനാർഥികളാണ് ആറാം ഘട്ടത്തിൽ ആകെ മത്സരരംഗത്തുള്ളത്. ഏറ്റവുമധികം മത്സരാർത്ഥികൾ യുപിയിലാണ്. 470 പേരാണ് ഉത്തർപ്രദേശിൽ മത്സരിക്കുന്നത്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് മാറ്റിവെച്ച ജമ്മു-കശ്മീരിലെ അനന്ത്‌നാഗിലും നാളെ തിരഞ്ഞെടുപ്പ് നടക്കും. ഏഴാമത്തെയും അവസാനത്തെയും ഘട്ടത്തിലെ വോട്ടെടുപ്പ് ജൂൺ ഒന്നിനാണ്. ജൂൺ നാലിനാണ് വോട്ടെണ്ണൽ നടക്കുന്നത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10