Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

എല്‍ഡിഎഫിന്റെ കള്ളപ്രചാരണം ജനങ്ങള്‍ തള്ളി; കേരള ജനത യുഡിഎഫിനൊപ്പമെന്ന് സണ്ണി ജോസഫ്

എല്‍ഡിഎഫിന്റെ കള്ളപ്രചാരണം ജനങ്ങള്‍ തള്ളി; കേരള ജനത യുഡിഎഫിനൊപ്പമെന്ന് സണ്ണി ജോസഫ്
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് കാഴ്ചവെച്ച മികച്ച പ്രകടനത്തില്‍ ആഹ്‌ളാദം പ്രകടിപ്പിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. കേരള ജനത യുഡിഎഫിനൊപ്പമാണെന്ന് ഈ ജനവിധി തെളിയിക്കുന്നതായി അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. യുഡിഎഫിന്റെ വിജയം ചരിത്രപരമായ മുന്നേറ്റമാണെന്നും, എല്‍ഡിഎഫ് നടത്തിയ തെറ്റായ പ്രചാരണങ്ങളെ ജനങ്ങള്‍ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞുവെന്നും സണ്ണി ജോസഫ് പറഞ്ഞു. യുഡിഎഫ് തികഞ്ഞ സന്തോഷത്തിലാണ്. ജനദ്രോഹപരമായ സര്‍ക്കാരിന്റെ നയങ്ങള്‍ ജനങ്ങള്‍ തിരിച്ചറിഞ്ഞതാണ് ഈ ശക്തമായ പിന്തുണയ്ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു. 86 മുനിസിപ്പാലിറ്റികളില്‍ 50 എണ്ണത്തിലും യുഡിഎഫ് മുന്നേറ്റം നേടി. ഗ്രാമപഞ്ചായത്തുകളിലും മുന്നണി മികച്ച പ്രകടനം കാഴ്ചവെച്ചു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടുന്ന ഏറ്റവും വലിയ മുന്നേറ്റമാണിത്. തിരുവനന്തപുരം കവടിയാര്‍ ഡിവിഷനില്‍ വിജയിച്ചതിന് പിന്നാലെ പ്രതികരിച്ച കെ.എസ്. ശബരീനാഥന്‍, ജനങ്ങളുടെ മനസ്സില്‍ യുഡിഎഫ് ഉണ്ട് എന്നതിന്റെ തെളിവാണ് ഈ തിരഞ്ഞെടുപ്പ് ഫലമെന്ന് വ്യക്തമാക്കി. എല്‍ഡിഎഫ് ഭരണം മാറണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്നതിന്റെ സൂചനയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related articles

See all
Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Popular News

ബേക്കറികള്‍ വഴിയുള്ള ഹോര്‍ട്ടിവൈന്‍ വില്‍പ്പന; ലൈസന്‍സ് റദ്ദാക്കും, നിയമോപദേശം തേടാന്‍ മന്...

Popular News

10 ലക്ഷം തന്നില്ലെങ്കിൽ കൊടികുത്തും; കോർപ്പറേഷൻ ഭരണത്തിന്റെ തണലിൽ സി.പി.എം കൗൺസിലര്‍ അജിയു...

Save your stories

Sign in