ഗവർണര്‍ക്കെതിരെ എല്‍ഡിഎഫ്; നവംബര്‍ 15ന് രാജ്ഭവന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കും
Jaihind TV News Report
Jaihind TV Web Desk
October 23, 2022
1 min read
•
Updated: June 10, 2026
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി ഇടതു മുന്നണി യോഗം. ഗവർണറുടേത് സംഘപരിവാർ അജണ്ടയെന്ന് വിമർശനം. കേരള സർവകലാശാലകളിൽ ആർഎസ്എസ് അനുകൂലികളെ തിരുകിക്കയറ്റാൻ ശ്രമമെന്നും യോഗം വിമർശിച്ചു. രാജ്ഭവന് മുന്നിൽ അടുത്ത മാസം 15ന് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു.
സർവകലാശാല വിഷയത്തിൽ ഗവർണർ സർക്കാർ പോരു മുറുകുന്നതിനിടെയാണ് ഗവർണർക്കെതിരെ പരസ്യ പ്രതിഷേധത്തിന് ഇടതുമുന്നണി തയാറെടുക്കുന്നത്. സർക്കാരിന്‍റെ നിർദേശം അനുസരിച്ച് വിസിമാരെ അടക്കം നിയമിച്ച ഗവർണർ ഒരു ഘട്ടത്തിൽ സർക്കാറുമായി തെറ്റുകയായിരുന്നു. കണ്ണൂർ വിസിയെ അടക്കം നിയമിച്ചത് തെറ്റായ നടപടിയാണെന്ന് ഗവർണർ പിന്നീട് സമ്മതിക്കുകയും ചെയ്തിരുന്നു. ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കാൻ നിയമം നിയമസഭ പാസാക്കിയെങ്കിലും ഗവർണർ ഇതുവരെ ഒപ്പിട്ടിട്ടില്ല. സെനറ്റിൽ നിന്ന് പതിനഞ്ച് അംഗങ്ങളെ പുറത്താക്കിയതും സിപിഎമ്മിനെ പ്രകോപിപ്പിക്കുന്നു. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ കടുത്ത വിമർശനം തുടരുന്നതിനിടെയാണ് ഗവർണർക്കെതിരെ പരസ്യ പ്രതിഷേധത്തിന് സിപിഎം തയാറായത്.
അതേസമയം കെടിയു വിസിയെ പുറത്താക്കിയ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ യുജിസി മാനദണ്ഡം ലംഘിച്ച് നിയമിച്ച സംസ്ഥാനത്തെ അഞ്ച് വിസിമാരുടെ കാര്യത്തിൽ ഗവർണർ ഉടൻ തീരുമാനമെടുത്തേക്കും. സർക്കാറിനോടും വിസിമാരോടും ഗവർണ്ണർ വിശദീകരണം ചോദിക്കാനാണ് സാധ്യത.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10