Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പൊലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പ് സര്‍ക്കാര്‍ അട്ടിമറിക്കുന്നു : രമേശ് ചെന്നിത്തല

പൊലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പ് സര്‍ക്കാര്‍ അട്ടിമറിക്കുന്നു : രമേശ് ചെന്നിത്തല
Ramesh-Chennithala പൊലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനുവേണ്ടിയാണ് തിരിച്ചറിയല്‍ കാര്‍ഡുകളുടെ വിതരണം തടസപ്പെടുത്തിയത്. നിഷ്പക്ഷ തെരഞ്ഞെടുപ്പ് നടന്നാല്‍ തോല്‍വിയുണ്ടാകുമെന്ന് ഭയന്നാണ് അട്ടിമറി ശ്രമം നടത്തുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഐഡന്‍റിറ്റി കാര്‍ഡ് വിതരണം ഉടന്‍ പൂര്‍ത്തിയാക്കണമെന്നും നിഷ്പക്ഷമായി തെരഞ്ഞെടുപ്പ് നടത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. നിഷ്പക്ഷമായും സ്വതന്ത്രമായും തെരഞ്ഞെടുപ്പ് നടന്നാല്‍ ഭരണപക്ഷ അനുകൂല പാനലിന് പരാജയം സംഭവിക്കുമെന്ന് ഉറപ്പായതിനാലാണ് അട്ടിമറിക്കാന്‍ നോക്കുന്നത്. ഇത് സംസ്ഥാന പൊലീസ് സേനയുടെ അച്ചടക്കത്തെ തകര്‍ക്കും. ഐഡന്‍റിറ്റി കാര്‍ഡ് വിതരണം നടത്തണമെന്നാവശ്യപ്പെട്ട സഹകരണ സംഘം അംഗങ്ങളെ ഒരു വിഭാഗം കയ്യേറ്റം ചെയ്യുകയും അവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്യുകയാണുണ്ടായത്.  കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പൊലീസുകാരുടെ പോസ്റ്റല്‍ വോട്ടില്‍ കൃത്രിമം കാട്ടുകയും അത് നിഷേധിക്കുകയും ചെയ്തവര്‍ തന്നെയാണ് സഹകരണ സംഘം തെരഞ്ഞെടുപ്പ് അട്ടിമറിക്ക് പിന്നിലെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in