കുതിരാന്‍ ടണല്‍ അടിയന്തരമായി തുറക്കണം ; ഗതാഗതക്കുരുക്ക് പരിഹരിക്കണം : രമ്യ ഹരിദാസ് എം.പി
Jaihind TV News Report
Jaihind TV Web Desk
November 29, 2019
1 min read
•
Updated: June 09, 2026
കുതിരാൻ ടണൽ ഉടൻ തുറക്കണമെന്ന് രമ്യ ഹരിദാസ് എം.പി. മണ്ണുത്തി വടക്കുഞ്ചേരി ദേശീയപാതയിലെ കുതിരാനിലെ ഗതാഗത കുരുക്ക് ഉടൻ പരിഹരിക്കണമെന്ന് പാർലമെന്‍റിൽ ശൂന്യവേളയിൽ രമ്യ ഹരിദാസ്എം.പി ആവശ്യപ്പെട്ടു. ശബരിമല മണ്ഡലകാലമായതിനാൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമുള്ള അയ്യപ്പഭക്തൻമാരുടെ ആയിരക്കണക്കിന് വാഹനങ്ങൾ കടന്നു പോകുന്നു. യാത്രക്കാരെല്ലാം കുതിരാനിൽ മണിക്കൂറുകളോളം ബ്ലോക്കിൽ പെടുകയാണ്. ഇതിനാല്‍ 99% പണി പൂർത്തീകരിച്ച ടണൽ തുറന്നുകൊടുക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കണം. കൂടാതെ വടക്കുഞ്ചേരി മേൽപ്പാലം അടിയന്തരമായി പൂർത്തീകരിക്കണമെന്നും രമ്യ ഹരിദാസ് എം.പി ആവശ്യപ്പെട്ടു.
Tags
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10