ജനാധിപത്യത്തിന്‍റെ നീലവസന്തം; സംസ്ഥാനത്തെ എന്‍ജിനീയറിംഗ് കോളേജുകളില്‍ കെഎസ്‌യു മുന്നേറ്റം
Jaihind TV News Report
Jaihind TV Web Desk
January 11, 2022
1 min read
•
Updated: June 10, 2026
കൊച്ചി : സാങ്കേതിക സർവകലാശാലയ്ക്ക് കീഴിൽ നടന്ന വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കെഎസ്‌യു തരംഗം. പ്രധാന കോളേജുകളിൽ എല്ലാം മികച്ച ഭൂരിപക്ഷത്തോടെ കെഎസ്‌യു യൂണിയൻ നേടി. തെരഞ്ഞെടുപ്പിൽ ഉജ്വല വിജയം നേടിയ കെഎസ്‌യു പ്രവർത്തകരെ കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി അഭിനന്ദിച്ചു.
തിരുവനന്തപുരം സിഇടി എൻജിനീയറിംഗ് കോളേജ് വർഷങ്ങൾക്കുശേഷം എസ്എഫ്ഐയിൽ നിന്നും കെഎസ്‌യു പിടിച്ചെടുത്തു.
ഇടുക്കി തൊടുപുഴ മുട്ടം കോളേജിൽ ചരിത്രത്തിലാദ്യമായി മുഴുവൻ സീറ്റിലും കെഎസ്‌യു വിജയിച്ചു. വയനാട് ഗവൺമെന്‍റ് എൻജിനീയറിംഗ് കോളേജ് കെഎസ്‌യു-എംഎസ്എഫ് സഖ്യം നിലനിർത്തി.
പാലക്കാട് ഗവൺമെന്‍റ് എൻജിനീയറിംഗ് കോളേജ് കെഎസ്‌യു-എംഎസ്എഫ് സഖ്യം എസ്എഫ്ഐ യിൽ നിന്നും പിടിച്ചെടുത്തു. കോഴിക്കോട് എഞ്ചിനീയറിംഗ് കോളേജിലും പ്രധാന സീറ്റുകളിൽ എല്ലാം കെഎസ്‌യു മുന്നണി ഉജ്വല വിജയം നേടി.
സാങ്കേതിക സർവ്വകലാശാലയിൽ ജനാധിപത്യത്തിന്‍റെ നീല വസന്തം വിരിയുന്നുവെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി അഭിനന്ദനക്കുറിപ്പില്‍ പറഞ്ഞു.
കെപിസിസി പ്രസിഡന്‍റിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:
സാങ്കേതിക സർവ്വകലാശാലയിൽ ജനാധിപത്യത്തിൻ്റെ നീല വസന്തം വിരിയുന്നു. ഇന്ത്യൻ ജനാധിപത്യത്തിൻ്റെ കരുത്ത് തന്നെ നിലനിൽക്കുന്നത് കോൺഗ്രസിൻ്റെ വിദ്യാർത്ഥി സംഘടനയിലേയ്ക്ക് കടന്നു വരുന്ന കൗമാരക്കാരുടെ ആശയ ഭദ്രതയിലാണ്. ഇന്നിതാ അക്രമത്തിൻ്റെയും അനീതിയുടെയും ചോരച്ചെമപ്പ് കൊണ്ട് ഏകാധിപത്യവാദികൾ അടക്കി ഭരിച്ചിരുന്ന അരാജകത്വത്തിൻ്റെ ചെങ്കോട്ടകൾ കെഎസ് യു വിൻ്റെ ചുണക്കുട്ടികൾക്ക് കീഴടങ്ങിയിരിക്കുന്നു. വയനാട്ടിൽ, കോഴിക്കോട്, മുട്ടത്ത്, തിരുവനന്തപുരത്ത്, പാലക്കാട്… എണ്ണം പറഞ്ഞ എഞ്ചിനീയറിംഗ് കോളേജുകളിൽ കുട്ടികളുടെ മിന്നുന്ന വിജയം പ്രസ്ഥാനത്തിന് ഊർജ്ജമേകുന്നു. മുന്നിൽ നിന്ന് പട നയിച്ച കെ എസ് യു വിൻ്റെ കുട്ടികൾക്കും അവർക്ക് വഴികാട്ടികളായ മറ്റു സഹപ്രവർത്തകർക്കും അഭിവാദ്യങ്ങൾ !https://www.facebook.com/permalink.php?story_fbid=4751938938221661&id=317748571640742
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10