Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ കരുത്ത് തെളിയിച്ച് കെ.എസ്.യു

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ കരുത്ത് തെളിയിച്ച് കെ.എസ്.യു
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് യൂണിയൻ തെരഞ്ഞടുപ്പിൽ കെ.എസ്.യുവിന്‍റെ മികച്ച പ്രകടനം. 18 വര്‍ഷത്തിന് ശേഷമാണ് കെ.എസ്.യു പാനൽ ഇവിടെ മത്സരിക്കുന്നത്. പോൾ ചെയ്തതിന്‍റെ നാലിൽ ഒന്ന് വോട്ട് നേടാൻ കെ.എസ്.യുവിന് കഴിഞ്ഞു. രണ്ട് മാസം മുമ്പ് മാത്രമാണ് കോളജിൽ കെ.എസ്.യു യുണിറ്റ് രൂപീകരിച്ചത്.കെ.എസ്.യു സ്ഥാനാർത്ഥികളുടെ നാമനിർദേശ പത്രിക നിസാര കാരണങ്ങൾ ചുണ്ടിക്കാട്ടി തളളിയെങ്കിലും ഹൈക്കോടതി ഉത്തരവിനെ തുടർന്ന് സ്വീകരിക്കുകായിരുന്നു. എസ്.എഫ്.ഐക്ക് എതിരെ കോളേജിൽ ശക്തമായ എതിരാളികൾ ഉണ്ടന്ന് കെ.എസ്.യു നേടിയ വോട്ടുകൾ വ്യക്തമാകുന്നു. അതേസമയം കെ.എസ്.യുവിന്‍റെ മികച്ച പ്രകടനത്തില്‍ വിറളി പൂണ്ട എസ്.എഫ്.ഐ പ്രവര്‍ത്തകർ അക്രമം അഴിച്ചുവിട്ടു. കലിപൂണ്ട എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കെ.എസ്.യുവിന്‍റെ കൊടിതോരണങ്ങള്‍ നശിപ്പിക്കുകയും കെ.എസ്.യു പ്രവര്‍ത്തകർക്ക് നേരെ കയ്യേറ്റശ്രമം നടത്തുകയും ചെയ്തു . യൂണിവേഴ്‌സിറ്റി കോളേജില്‍ കെ.എസ്.യു നേടിയ വോട്ടുകളാണ് എസ്.എഫ്.ഐയെ ചൊടിപ്പിച്ചത്. കെ.എസ്.യുവിന്‍റെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയടക്കം ആറ് പേരാണ് മത്സരരംഗത്തുണ്ടായിരുന്നത്. കെ.എസ്.യു സ്ഥാനാര്‍ഥികള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ എസ്.എഫ്.ഐ കൈയേറ്റ ശ്രമം നടത്തിയെങ്കിലും പൊലീസ് ഇടപെട്ട് തടയുകയായിരുന്നു. ചെയർമാന്‍ SFI - 2219 വോട്ട് KSU - 416 വോട്ട് വൈസ് ചെയർപേഴ്സണ്‍ SFI - 2088 വോട്ട് KSU - 536 വോട്ട് ജനറല്‍ സെക്രട്ടറി SFI - 2169 വോട്ട് KSU - 446 വോട്ട് ആർട്സ് ക്ലബ് സെക്രട്ടറി SFI - 2258 വോട്ട് KSU -363 വോട്ട് PG REP SFI - 182 വോട്ട് AISF - 112 വോട്ട് UUC SFI - 2007 വോട്ട് KSU - 589 വോട്ട് AISF - 346 വോട്ട്

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in