Logo
Sat, Jun 13, 2026 • 07:09 PM
LIVE TV
Watch

No business videos available

No Middle East videos available

അമരത്ത് കെ.എസ് ; കെപിസിസി  അധ്യക്ഷനായി കെ. സുധാകരന്‍ ഇന്ന് ചുമതലയേല്‍ക്കും


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 16, 2021
1 min read Updated: June 10, 2026
SHARE:
SAVE: Login to save

അമരത്ത് കെ.എസ് ; കെപിസിസി  അധ്യക്ഷനായി കെ. സുധാകരന്‍ ഇന്ന് ചുമതലയേല്‍ക്കും
തിരുവനന്തപുരം : കെപിസിസി  അധ്യക്ഷനായി കെ. സുധാകരന്‍ എംപി ഇന്ന് ചുമതലയേല്‍ക്കും. സ്ഥാനാരോഹണച്ചടങ്ങിനുള്ള ക്രമീകരണങ്ങളെല്ലാം കെപിസിസി ഓഫീസില്‍ സജ്ജമായി. സുധാകരനു പുറമേ, വര്‍ക്കിങ് പ്രസിഡന്‍റുമാരായി നിയമിതരായ കൊടിക്കുന്നില്‍ സുരേഷ് എംപി, പി.ടി. തോമസ് എംഎല്‍എ, ടി. സിദ്ദിഖ് എംഎല്‍എ എന്നിവരും ഇന്ന് ചുമതലയേല്‍ക്കും. ഈ മാസം എട്ടിനാണ് കെപിസിസി പ്രസിഡന്‍റിനെയും വര്‍ക്കിങ് പ്രസിഡന്‍റുമാരെയും നിയമിച്ചുകൊണ്ടുള്ള ഹൈക്കമാന്‍ഡ് ഇത്തരവ് വന്നത്. പിന്നാലെ നേതാക്കള്‍ക്ക് നാടിന്‍റെ നാനാഭാഗങ്ങളില്‍ നിന്ന് അഭിനന്ദനപ്രവാഹമായിരുന്നു. ശനിയാഴ്ച മുതല്‍ സ്വന്തം തട്ടകമായ കണ്ണൂരിലടക്കമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെയും ഘടകകക്ഷി നേതാക്കളെയും നേരില്‍ കണ്ട് അനുഗ്രഹം വാങ്ങുന്ന തിരക്കിലായിരുന്നു സുധാകരന്‍. പാര്‍ട്ടിക്കു വേണ്ടി ജീവന്‍ ത്യജിച്ച രക്തസാക്ഷികളുടെ കുടീരങ്ങളിലും അദ്ദേഹം സന്ദര്‍ശനം നടത്തി. മുല്ലപ്പള്ളി രാമചന്ദ്രന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, വയലാര്‍ രവി, വി.ഡി. സതീശന്‍, കെ.സി. വേണുഗാപാല്‍, തെന്നല ബാലകൃഷ്ണപിള്ള, വി.എം. സുധീരന്‍, സി.വി പത്മരാജന്‍, പ്രൊഫ. കെ.വി. തോമസ്, കെ. മുരളീധരന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളുമായി ഈ ദിവസങ്ങളില്‍ കൂടിക്കാഴ്ച നടത്തിയ ശേഷമാണ് കെപിസിസി പ്രസിഡന്‍റായി കെ.സുധാകരൻ എംപി ചുമതലയേൽക്കുന്നത്.  
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10