Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കൊല്ലം കോര്‍പ്പറേഷനില്‍ ചരിത്രവിജയം: ഇടതുഭരണം അവസാനിപ്പിച്ച് യു.ഡി.എഫ്; വിജയികള്‍ക്ക് ഡി.സി.സിയില്‍ സ്വീകരണം

കൊല്ലം കോര്‍പ്പറേഷനില്‍ ചരിത്രവിജയം: ഇടതുഭരണം അവസാനിപ്പിച്ച് യു.ഡി.എഫ്; വിജയികള്‍ക്ക് ഡി.സി.സിയില്‍ സ്വീകരണം
കൊല്ലം: കൊല്ലം കോര്‍പ്പറേഷന്‍ രൂപീകൃതമായ ശേഷം നിലനിന്നിരുന്ന ഇടതുഭരണത്തിന് തടയിട്ടുകൊണ്ട് ഉജ്ജ്വല വിജയം നേടിയ യു.ഡി.എഫ്. പ്രതിനിധികള്‍ക്ക് ഡി.സി.സി.യില്‍ സ്വീകരണം ഒരുക്കി. അഴിമതിയും കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും മുഖമുദ്രയാക്കിയ ഇടതു ദുര്‍ഭരണത്തെ തൂത്തെറിഞ്ഞാണ് യു.ഡി.എഫ് ഇത്തവണ കോര്‍പ്പറേഷനില്‍ സമ്പൂര്‍ണ്ണ ആധിപത്യം നേടിയതെന്ന് നേതാക്കള്‍ പറഞ്ഞു. യു.ഡി.എഫ്. തേരോട്ടം നടത്തിയ തദ്ദേശ തിരഞ്ഞെടുപ്പിലെ സുപ്രധാന വിജയമാണിത്. കോര്‍പ്പറേഷനില്‍ യു.ഡി.എഫ്. മേയര്‍ സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയ ഐ.എന്‍.ടി.യു.സി. ജില്ലാ പ്രസിഡന്റ് എ.കെ. ഹഫീസ് ഉള്‍പ്പെടെ മികവുറ്റ വിജയം നേടിയ പ്രതിനിധികള്‍ക്ക് ഡി.സി.സി. ആദരവ് അര്‍പ്പിച്ചു. വിജയം ആഘോഷിക്കുന്നതിനും പ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കുന്നതിനുമായി ഡി.സി.സി.യില്‍ സംഘടിപ്പിച്ച ചടങ്ങില്‍ എന്‍.കെ പ്രേമചന്ദ്രന്‍ എം.പി, എ.എ. അസീസ്, വി.എസ്. ശിവകുമാര്‍, ഡി.സി.സി. പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് തുടങ്ങിയ പ്രമുഖ നേതാക്കള്‍ പങ്കെടുത്തു.

Related articles

See all
Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Popular News

ബേക്കറികള്‍ വഴിയുള്ള ഹോര്‍ട്ടിവൈന്‍ വില്‍പ്പന; ലൈസന്‍സ് റദ്ദാക്കും, നിയമോപദേശം തേടാന്‍ മന്...

Popular News

10 ലക്ഷം തന്നില്ലെങ്കിൽ കൊടികുത്തും; കോർപ്പറേഷൻ ഭരണത്തിന്റെ തണലിൽ സി.പി.എം കൗൺസിലര്‍ അജിയു...

Save your stories

Sign in