Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഹയർ സെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 84.33%

ഹയർ സെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 84.33%
പ്ലസ് ടു ഫലം പ്രഖ്യാപിച്ചു. വിജയശതമാനം 84.33 ശതമാനം. സർക്കാർ സ്‌കൂളുകളിൽ 83.04 ശതമാനം വിജയം. തെരഞ്ഞെടുപ്പ് ചട്ടം നിലനിൽക്കുന്നതിനാൽ വിദ്യാഭ്യാസ മന്ത്രിക്ക് പകരം പൊതു വിദ്യാഭ്യാസ സെക്രട്ടറിയാണ് ഫലം പ്രഖ്യാപിച്ചത്. 3,11,375 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. വൊക്കേഷനൽ ഹയർ സെക്കൻഡറി, ടെക്നിക്കൽ ഹയർ സെക്കൻഡറി, ആർട് ഹയർ സെക്കൻഡറി പരീക്ഷാഫലങ്ങളും ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം 83.75 ശതമാനമായിരുന്നു. വിജയശതമാനം ഏറ്റവും കൂടുതൽ കോഴിക്കോട്ട് (87.44%), കുറവ് പത്തനംതിട്ടയിൽ (78%). 79 സ്കൂളുകൾ 100 ശതമാനം വിജയം നേടി. സർക്കാർ സ്കൂളുകളിൽ 83.04, എയ്ഡഡ് സ്കൂളുകള്‍ 86.36, അൺ എയ്ഡഡ് 77.34 ശതമാനം എന്നിങ്ങനെയാണ് വിജയം. 84.33 ശതമാനം പേർ വിജയിച്ചു. 3,11,375 പേര്‌‍ ഉപരിപഠനത്തിന് യോഗ്യത നേടി. വൊക്കേഷനൽ ഹയർ സെക്കൻഡറി, ടെക്നിക്കൽ ഹയർ സെക്കൻഡറി, ആർട് ഹയർ സെക്കൻഡറി പരീക്ഷാഫലങ്ങളും ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഓൺലൈൻ വഴി ഫലമറിയാം. www.dhsekerala.gov.in, www.keralaresults.nic.in, www.prd.kerala.gov.in, www.kerala.gov.in, www.results.kite.kerala.gov.in, www.vhse.kerala.gov.in, www.results.kerala.nic.in, www.results.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ ഫലം ലഭിക്കും. prd live, Saphalam 2019, iExaMS എന്നീ മൊബൈൽ ആപ്പുകളിലും ലഭ്യമാകും. prd live ഗൂഗിൾ പ്ലേസ്റ്റോറിലും ആപ് സ്റ്റോറിലും ലഭ്യമാണ്; മറ്റുള്ളവ പ്ലേസ്റ്റോറിൽ മാത്രം.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in