ഹാട്രിക് വിജയം ലക്ഷ്യമിട്ട് ബ്ലാസ്റ്റേഴ്‌സ്; കൊച്ചിയില്‍ ഇന്ന് എതിരാളികള്‍ മുഹമ്മദന്‍സ്
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് പോയിന്റ് ടേബിളിലെ അവസാനക്കാരായ മുഹമ്മദന്‍സ് എസ്സിയെ നേരിടും. വൈകിട്ട് 5 മണിക്ക് കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം. നിലനില്‍പ്പിനായി പൊരുതുന്ന മുഹമ്മദന്‍സിനും വിജയത്തുടര്‍ച്ച ലക്ഷ്യമിടുന്ന ബ്ലാസ്റ്റേഴ്സിനും ഇന്നത്തെ മത്സരം നിര്‍ണ്ണായകമാണ്.
ഐഎസ്എല്‍ ചരിത്രത്തിലാദ്യമായി പോയിന്റ് ടേബിളില്‍ ഏറ്റവും താഴെ എത്തുന്ന ടീമിനെ ഐ-ലീഗിലേക്ക് തരംതാഴ്ത്താന്‍ എഐഎഫ്എഫ് തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ 10 മത്സരങ്ങളില്‍ നിന്ന് വെറും 3 പോയിന്റ് മാത്രമുള്ള മുഹമ്മദന്‍സ് വലിയ പ്രതിസന്ധിയിലാണ്. ഇന്നത്തെ മത്സരത്തില്‍ അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ കൊല്‍ക്കത്തന്‍ ക്ലബ്ബിന് ഐഎസ്എല്ലില്‍ നിന്ന് പുറത്തേക്ക് പോകേണ്ടി വരും.
സീസണിന്റെ തുടക്കത്തില്‍ ഡേവിഡ് കറ്റാലയ്ക്ക് കീഴില്‍ തുടര്‍ച്ചയായ തോല്‍വികള്‍ വഴങ്ങിയ ബ്ലാസ്റ്റേഴ്സ് ഒരു ഘട്ടത്തില്‍ തരംതാഴ്ത്തല്‍ ഭീഷണി നേരിട്ടിരുന്നു. എന്നാല്‍ ഇംഗ്ലീഷ് പരിശീലകന്‍ ആഷ്ലി വുഡ് ചുമതലയേറ്റതോടെ ടീമിന്റെ ചിത്രം മാറി. തുടര്‍ച്ചയായ രണ്ട് വിജയങ്ങളോടെ 11 മത്സരങ്ങളില്‍ നിന്ന് 11 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
വിക്ടര്‍ ബെര്‍ത്തോമ്യു, മത്തിയാസ് ഹെര്‍ണാണ്ടസ് എന്നീ വിദേശ താരങ്ങള്‍ക്കൊപ്പം നിഹാല്‍ സുധീഷ്, വിപിന്‍ മോഹനന്‍ എന്നീ മലയാളി താരങ്ങളുടെ മിന്നും ഫോമും ടീമിന് കരുത്തേകുന്നുണ്ട്. പ്ലേ ഓഫ് സാധ്യതകള്‍ മങ്ങിയെങ്കിലും വരാനിരിക്കുന്ന മത്സരങ്ങള്‍ വിജയിച്ച് മികച്ച നിലയില്‍ സീസണ്‍ അവസാനിപ്പിക്കാനാണ് ബ്ലാസ്റ്റേഴ്സ് ലക്ഷ്യമിടുന്നത്.
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.