സംസ്ഥാനത്ത് പോളിംഗ് ആരംഭിച്ചു; പ്രമുഖര്‍ വോട്ട് രേഖപ്പെടുത്തി; പോളിംഗ് സ്‌റ്റേഷനുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര
Jaihind TV News Report
Jaihind TV Web Desk
April 09, 2026
1 min read
•
Updated: June 05, 2026
തിരുവനന്തപുരം: കേരളം പതിനാറാം നിയമസഭയെ തിരഞ്ഞെടുക്കാനുള്ള പോളിംഗ് ബൂത്തുകളിലേക്ക്. രാവിലെ 7 മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചതോടെ സംസ്ഥാനത്തെ വിവിധ പോളിംഗ് സ്റ്റേഷനുകളില്‍ പ്രമുഖര്‍ വോട്ട് രേഖപ്പെടുത്താനെത്തി. മലയാളത്തിന്റെ പ്രിയ താരം മോഹന്‍ലാല്‍ തിരുവനന്തപുരം മുടവന്‍മുഗളിലെ സ്‌കൂളിലെത്തി വോട്ട് രേഖപ്പെടുത്തി.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ തന്റെ മണ്ഡലത്തില്‍ വോട്ട് രേഖപ്പെടുത്തി. യുഡിഎഫിന് വലിയ വിജയപ്രതീക്ഷയുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളെ കണ്ടു. ബിജെപിയും സിപിഎമ്മും പരാജയഭീതി മൂലം അക്രമങ്ങള്‍ക്കും പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാനും ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്തെ വിവിധ ബൂത്തുകളില്‍ വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുന്‍പേ തന്നെ വോട്ടര്‍മാരുടെ നീണ്ട നിര ദൃശ്യമായിരുന്നു. 1.46 ലക്ഷം ഉദ്യോഗസ്ഥരെയാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി വിന്യസിച്ചിട്ടുള്ളത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10