Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'കേന്ദ്ര മന്ത്രി നടത്തിയത് പൊള്ളയായ പ്രസ്താവനയെങ്കില്‍ ബ്രിട്ടാസ് അവകാശ ലംഘന നോട്ടീസ നല്‍കണം'- കെ.സി വേണുഗോപാല്‍ എം പി.

'കേന്ദ്ര മന്ത്രി നടത്തിയത് പൊള്ളയായ പ്രസ്താവനയെങ്കില്‍ ബ്രിട്ടാസ് അവകാശ ലംഘന നോട്ടീസ നല്‍കണം'- കെ.സി വേണുഗോപാല്‍ എം പി.
പിഎംശ്രീയില്‍ ഇല്ലാത്ത കാര്യമാണ് ബ്രിട്ടാസിനെതിരെ കേന്ദ്ര മന്ത്രി നടത്തിയതെങ്കില്‍ ധര്‍മ്മേന്ദ്ര പ്രധാനെതിരെ അവകാശ ലംഘന നോട്ടീസ് ബ്രിട്ടാസ് നല്‍കാത്തത് എന്ത് കൊണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം പി. തെറ്റായ പരാമര്‍ശം ആണ് നടത്തിയതെങ്കില്‍ അതിനെതിരെ ബ്രിട്ടാസ് എന്ത് കൊണ്ട് പ്രതികരിച്ചില്ല. സഭയില്‍ അദ്ദേഹം ഉള്ളപ്പോള്‍ ആണ് കേന്ദ്ര മന്ത്രി ഇക്കാര്യം പറഞ്ഞത്. എന്നാല്‍ ആ സമയത്ത് സഭയില്‍ ഉണ്ടായിരുന്നിട്ടും ബ്രിട്ടാസ് പ്രതികരിച്ചില്ല. ധര്‍മ്മേന്ദ്ര പ്രധാന്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെയാണ് ബ്രിട്ടാസ് തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നത്. തന്റെ ആര്‍എസ്എസ് വിരുദ്ധ നിലപാട് കെ എസ് യു കാലം മുതല്‍ ഉള്ളതാണെന്നും കെ സി വേണുഗോപാല്‍ എംപി കണ്ണൂരില്‍ പറഞ്ഞു. പിഎംശ്രീയില്‍ ഇടനിലക്കാരനായത് ജോണ്‍ ബ്രിട്ടാസ് ആണെന്ന് ഇന്നലെ പാര്‍ലമെന്റില്‍ വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ വെളിപ്പെടുത്തിയിരുന്നു. സിപിഎം-ബിജെപി മുന്നണികള്‍ക്കിടയില്‍ പാലമായത് ജോണ്‍ ബ്രിട്ടാസ് ആണെന്നായിരുന്നു വെളിപ്പെടുത്തല്‍. എന്നാല്‍ പാര്‍ലമെന്റില്‍ ഈ വെളിപ്പെടുത്തല്‍ ഉണ്ടായപ്പോല്‍ മൗനമായിരിക്കുകയും പിന്നീട് കേന്ദ്ര മന്ത്രിയുടെ പ്രസ്താവന ശരിയാണെന്ന് ബ്രിട്ടാസ് പ്രതികരിക്കുകയും ചെയ്തിരുന്നു. ഇതോടെ പ്രതിപക്ഷം ആവര്‍ത്തിച്ച് പറയുന്ന ബിജെപി-സിപിഎം ഡീലുകള്‍ സത്യമാണെന്ന് വ്യക്തമാവുകയാണ്.

Related articles

See all
Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Popular News

ബേക്കറികള്‍ വഴിയുള്ള ഹോര്‍ട്ടിവൈന്‍ വില്‍പ്പന; ലൈസന്‍സ് റദ്ദാക്കും, നിയമോപദേശം തേടാന്‍ മന്...

Save your stories

Sign in