Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കരുവന്നൂര്‍ തട്ടിപ്പ്; പ്രതികളുടെ വീടുകളിലും ബാങ്കിലും ഇഡി റെയ്ഡ്

കരുവന്നൂര്‍ തട്ടിപ്പ്; പ്രതികളുടെ വീടുകളിലും ബാങ്കിലും ഇഡി റെയ്ഡ്
തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ് പ്രതികളുടെ വീടുകളിൽ ഇഡി റെയ്ഡ്. 75 പേരടങ്ങുന്ന സംഘമാണ് പരോശോധന നടത്തുന്നത്. കൊച്ചിയിൽ നിന്നെത്തിയ സംഘം രാവിലെ എട്ടോടെയാണ് പരിശോധന ആരംഭിച്ചത്.  പ്രതികളുടെ വീടുകളിലും ബാങ്കിലും ഒരേ സമയമാണ് റെയ്ഡ് നടത്തിയത്. തട്ടിപ്പുകേസിലെ പ്രതികളായ ബിജോയി, കെ.കെ ദിവാകരൻ, ബിജു കരീം തുടങ്ങിയവരുടെ വീടുകളിലും ബാങ്കിലുമാണ്  ഇഡി പരിശോധന പുരോഗമിക്കുന്നത്. ഏകദേശം 350 കോടിയോളം രൂപയുടെ തട്ടിപ്പാണ് സിപിഎം ഭരിക്കുന്ന കരുവന്നൂർ സഹകരണ ബാങ്കിൽ നടന്നത്. അതേസമയം തങ്ങളുടെ പണം തിരികെ നല്‍കണം എന്ന നിക്ഷേപകരുടെ ന്യായമായ ആവശ്യം പരിഹരിക്കാന്‍ സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് ഫലപ്രദമായ ഇടപെടല്‍ ഉണ്ടാകുന്നില്ല. വിദഗ്ധ ചികിത്സയ്ക്ക് ആവശ്യമായ സമയത്ത് പണം ലഭിക്കാതെ കരുവന്നൂരിലെ നിക്ഷേപക മരിച്ച സംഭവം വന്‍ വിവാദമായിരുന്നു. നിക്ഷേപകര്‍ക്ക് തങ്ങളുടെ സമ്പാദ്യം തിരികെ ലഭിക്കുന്നതിനുള്ള കൃത്യമായ നിയമനടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരുന്നു.          

Related articles

See all
Latest News

പൂരം സമാപിക്കുന്നു: വെടിക്കെട്ടില്ലാതെ, വലിയ തിരക്കുകളില്ലാതെ തൃശ്ശൂർ പൂരത്തിന് ഇന്ന് സമാപ...

Latest News

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: ചികിത്സയിലായിരുന്ന ഉണ്ണിക്കൃഷ്ണൻ മരിച്ചു; ഇതോടെ മരണസം...

Latest News

താളമേളങ്ങളുടെ പൂരക്കാലം; സാംസ്കാരിക നഗരിയില്‍ ഇന്ന് തൃശൂർ പൂരം; വെടിക്കെട്ടില്ലാതെ, നിയന്ത...

Latest News

ആർഭാടങ്ങളില്ലാത്ത പൂരം; ഇന്ന് പൂരവിളംബരം; നിയന്ത്രണങ്ങളോടെ ഇത്തവണത്തെ തൃശ്ശൂർ പൂരം

Save your stories

Sign in